Ultimate magazine theme for WordPress.

കുട്ടനാട്ടില്‍ സീറ്റിനായി കേരളാ കോണ്‍ഗ്രസ് ജോസ് – ജോസഫ് പക്ഷങ്ങള്‍ യുഡിഎഫുമായി അനൗദ്യോഗിക ചര്‍ച്ച നടത്തി

ആലപ്പുഴ: കുട്ടനാട്ടില്‍ഉപതെരഞ്ഞെടുപ്പ് ഉറപ്പായ സാഹചര്യത്തില്‍ സീറ്റിനായി കേരളാ കോണ്‍ഗ്രസ് ജോസ് – ജോസഫ് പക്ഷങ്ങള്‍ യുഡിഎഫുമായി അനൗദ്യോഗിക ചര്‍ച്ച നടത്തി. പാലയിലെ തോല്‍വിക്ക് കാരണം ജോസഫും ജോസും തമ്മിലുള്ള തര്‍ക്കമാണെന്നാണ് യുഡിഎഫ് പറയുന്നത്. ജോസഫും ജോസ് കെ മാണിയും യുഡിഎഫ് നേതാക്കളുമായി സീറ്റ് ആവശ്യപ്പെട്ട് ഫോണിലൂടെ ചര്‍ച്ച നടത്തി.

അതിനാല്‍ ഇരുകൂട്ടരോടും ഇക്കാര്യത്തില്‍ വിവാദ പ്രസ്താവനകള്‍ ഉണ്ടാകരുതെന്നാണ് യുഡിഎഫ് നിര്‍ദേശിച്ചിരിക്കുന്നത്. തുടര്‍ന്ന് കെപിസിസി തലത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ ആര്‍ക്ക് സീറ്റ് നല്‍കുമെന്ന കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുകയുള്ളു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ ഡോ കെ സി ജോസഫ് ജനാധിപത്യ കേരള കോണ്‍ഗ്രസിലേക്ക് എത്തിയപ്പോഴാണ് സീറ്റ് ജോസഫ് വിഭാഗത്തിന് നല്‍കിയത്.

ഇപ്പോള്‍ സാഹചര്യമിതല്ല. ആര് സ്ഥാനാര്‍ഥിയാകണമെന്ന് ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ ഉന്നതാധികാരസമിതി കൂടി തീരുമാനിക്കുന്നതാണ്. അതേസമയം ജനുവരി ആറിന് സ്ഥാനാര്‍ത്ഥി ആരെന്ന് തീരുമാനിക്കാന്‍ ജോസഫ് വിഭാഗവും കുട്ടനാട്ടില്‍ യോഗം ചേരുന്നുണ്ട്.

പി ജെ ജോസഫ് യോഗത്തില്‍ പങ്കെടുത്തേക്കും. കഴിഞ്ഞ തവണ തോമസ് ചാണ്ടിക്കെതിരെ മത്സരിച്ച ജോസഫ് പക്ഷ നേതാവ് ജേക്കബ് എബ്രഹാം ഇത്തവണയും മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. തര്‍ക്കം പരിഹരിക്കാനായില്ലെങ്കില്‍ കുട്ടനാട് സീറ്റ് ഏറ്റെടുത്ത് മത്സരിക്കണമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം ആവശ്യപ്പെടുകയാണ്.

Comments are closed.