2020ലെ ആദ്യ മന്ത്രിസഭായോഗത്തിന് ശേഷം യാഥാര്‍ത്ഥ്യബോധമുള്ള ചില പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: 2020ലെ ആദ്യ മന്ത്രിസഭായോഗത്തിന് ശേഷം യാഥാര്‍ത്ഥ്യബോധമുള്ള ചില പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്. സാങ്കേതികമായ ഒരു തടസവും ഇതിനെ ബാധിക്കില്ലെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
- വീടില്ലാത്തവര്‍ക്കും റേഷന്കാര്ഡ്റേഷന് കാര്‍ഡില്ലാത്ത പാവപ്പെട്ടവര്‍ക്കെല്ലാം കാര്‍ഡ് നല്‍കും. പുതുവര്‍ഷത്തെ സര്‍ക്കാരിന്റെ പ്രധാന ചുമതല ഇതായിരിക്കും. വീടില്ലാത്തവര്‍ക്കും വീടിന് നമ്പരില്ലാത്തവര്ക്കും കാര്‍ഡ് ലഭിക്കും
- തകര്‍ന്ന റോഡുകള്‍ നന്നാക്കുംതകര്ന്നു കിടക്കുന്ന മുഴുവന്‍ റോഡുകളുടെയും അറ്റകുറ്റപ്പണികള്‍ മേയ് മാസത്തിനകം പൂര്‍ത്തിയാക്കും. അതിനകം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവ മഴ കഴിഞ്ഞ് ഡിസംബറിനുള്ളില്‍ പൂര്‍ത്തിയാക്കും.
- വിദ്യാര്‍ത്ഥികള്‍ക്ക് പാര്‍ട്ട് ടൈം ജോലിവിദേശ രാജ്യങ്ങളിലെ മാതൃകയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനൊപ്പം പാര്‍ട്ട് ടൈം ജോലി സാദ്ധ്യതകള്‍ സൃഷ്ടിക്കും. ജോലി ചെയ്ത് പഠനം നടത്താമെന്ന സംസ്കാരം വളര്‍ത്തിയെടുക്കും. തദ്ദേശ സ്ഥാപനങ്ങള്‍ മുഖേന തൊഴിലവസരം ലഭ്യമാക്കാനുള്ള പദ്ധതി നടപ്പാക്കും. യൂത്ത് ലീഡര്‍ഷിപ്പ് അക്കാഡമി സ്ഥാപിക്കും.
- പരാതികള്‍ തീര്‍ക്കാന്‍ അദാലത്ത്
പൊതുജനങ്ങളുടെ കെട്ടിക്കിടക്കുന്ന പരാതികള്‍ മുഴുവന്‍ ഈ വര്‍ഷം തീര്‍പ്പാക്കും.താലൂക്ക് തലത്തില്‍ അദാലത്തുകള്‍ സംഘടിപ്പിച്ചാവും പരാതികള്‍ പരിഹരിക്കുക. മന്ത്രിമാരും അദാലത്തുകളില്‍ പങ്കെടുക്കും. അതത് ജില്ലാ കളക്ടര്‍മാര്‍ക്കാവും ചുമതല. - പച്ചപ്പ് വീണ്ടെടുക്കുംകേരളത്തിന്റെ പുനര്നിര്മ്മിതിയില് പച്ചപ്പ് വീണ്ടെടുക്കുന്നതിന്റെ ഭാഗമായി 37 കോടി വൃക്ഷത്തൈകള്‍ ഈ വര്‍ഷം വച്ചുപിടിപ്പിക്കും. വൈദ്യുതി ലാഭിക്കാന്‍ തെരുവ് വിളക്കുകള്‍ മുഴുവന്‍ എല്‍.ഇ.ഡിയാക്കും
- സ്ത്രീ സൗഹൃദ കേന്ദ്രങ്ങള്യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് രാത്രിയില്‍ ഉറങ്ങുന്നതിനും, പ്രഭാത ഭക്ഷണം അടക്കം ലഭ്യമാക്കുന്നതിനും എല്ലാ പട്ടണങ്ങളിലും നഗരസഭകളുടെ നേതൃത്വത്തില്‍ സ്ത്രീ സൗഹൃദ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. വ്യത്യസ്ത സൗകര്യങ്ങളുള്ള വഴിയോര വിശ്രമ കോംപ്ലക്സുകളും, സംസ്ഥാനത്തുടനീളം 12, 000 ടോയ്ലെറ്റുകളും സ്ഥാപിക്കും.
- വ്യവസായ സംരക്ഷണ സേനസംസ്ഥാന വ്യവസായ സംരക്ഷണ സേന വിപുലമാക്കും. കേന്ദ്ര വ്യവസായ സംരക്ഷണ സേനയ്ക്ക് നല്കുന്നതിനു തുല്യമായ പരിശീലനം നല്‍കും. എന്നിങ്ങനെയാണ് പ്രഖ്യാപനങ്ങള്‍.