EBM News Malayalam
Leading Newsportal in Malayalam

ക്ഷേത്രങ്ങളിലെ സിനിമാ ഷൂട്ടൂങ്: നിരക്കുകളില്‍ വര്‍ധന വരുത്തി ദേവസ്വം ബോര്‍ഡ്


തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ സിനിമ, സീരിയലുകള്‍ എന്നിവ ചിത്രീകരിക്കുന്നതിന് നിരക്കുകളില്‍ വര്‍ധന വരുത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. 10 മണിക്കൂര്‍ സിനിമ ചിത്രീകരണത്തിനായി ക്ഷേത്രങ്ങളില്‍ ഇനി മുതല്‍ 25,000 രൂപ ഈടാക്കും. സീരിയലുകള്‍ക്ക് 17,500 രൂപയും ഡോക്യുമെന്ററി ചിത്രീകരണത്തിന് 7,500 രൂപയും നല്‍കണം.

ഇതോടൊപ്പം ക്ഷേത്രങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കുന്നതിനായി, ക്ഷേത്രങ്ങളില്‍ ചിത്രീകരിക്കുന്ന സീനുകളുടെ കഥാസാരം ബോര്‍ഡിനെ മുന്‍കൂറായി ബോധ്യപ്പെടുത്തുകയും വേണമെന്നും നിര്‍ദ്ദേശമുണ്ട്.

‘ഉമ്മൻ ചാണ്ടി ചത്തു’ എന്ന് പറഞ്ഞ വിനായകന്റെ തിരിച്ചുവരവിന്റെ ആഘോഷത്തിലാണ് ഞങ്ങൾ: ഇടതുപക്ഷത്തെ പരിഹസിച്ച് ഹരീഷ് പേരടി

സ്റ്റില്‍ കാമറ ഉപയോഗത്തിന് 350 രൂപയും വിഡിയോ ക്യാമറയ്ക്ക് 750 രൂപയുമാണ് നിരക്ക്. ശബരിമല, പുരാവസ്തു പ്രാധാന്യമുള്ള ക്ഷേത്രങ്ങള്‍ എന്നിവിടങ്ങളില്‍ പ്രത്യേക ഉപാധികളോടെയായിക്കും ചിത്രീകരണത്തിന് അനുമതി നല്‍കുക. വിവാഹം, ചോറൂണ്, തുലാഭാരം പോലെയുള്ള ചടങ്ങുകള്‍ക്ക് ഭക്തര്‍ക്ക് ക്യാമറകള്‍ ഉപയോഗിക്കാനാകും.