EBM News Malayalam

പാകിസ്ഥാനില്‍ ഭക്ഷ്യക്ഷാമം രൂക്ഷം, ഭക്ഷണസാധനങ്ങള്‍ക്കായി തമ്മില്‍ തല്ലി പാക് ജനത

ഇസ്ലാമാബാദ്: ചരിത്രം കണ്ട ഏറ്റവും വലിയ ഗോതമ്പ് ക്ഷാമത്തിലൂടെയാണ് പാകിസ്ഥാന്‍ കടന്നുപോകുന്നത്. ഖൈബര്‍ പഖ്തൂങ്ക്വാ, സിന്ധ്, ബലൂചിസ്ഥാന്‍ പ്രവിശ്യകളിലെ പല മാര്‍ക്കറ്റുകളിലും ഗോതമ്പുപൊടിക്ക് വേണ്ടിയുടെ വടംവലി പലപ്പോഴും വലിയ തര്‍ക്കത്തില്‍ കലാശിക്കുകയാണ്. ഭക്ഷ്യവകുപ്പും പൊടിമില്ലുകളും തമ്മിലുള്ള ആശയവിനിമയത്തിലെ പോരായ്മയാണ് ജനങ്ങള്‍ക്കിടയില്‍ തര്‍ക്കം ഉടലെടുക്കാനുള്ള പ്രധാന കാരണമായി കരുതുന്നത്.

സബ്സിഡി അനുവദിച്ചിട്ടുള്ള ഗോതമ്പിന് വേണ്ടി ആയിരക്കണക്കിന് പേരാണ് മാര്‍ക്കറ്റില്‍ ക്യൂ നില്‍ക്കുന്നതെന്നാണ് വിവരം. എന്നാല്‍ സബ്സിഡിയുള്ള ഗോതമ്പിന് ക്ഷാമം നേരിടുന്നതിനാല്‍ ക്യൂ നില്‍ക്കുന്നവര്‍ ഒടുവില്‍ തമ്മില്‍തല്ലുകയാണ്. പാകിസ്താനില്‍ നാളുകളായി തുടരുന്ന കനത്ത സാമ്പത്തികമാന്ദ്യം മൂലം ഗോതമ്പിനുള്‍പ്പെടെ റോക്കറ്റ് വേഗത്തിലാണ് വില കുതിച്ചത്. ഒരു കിലോ ഗോതമ്പ് പൊടിക്ക് കറാച്ചിയില്‍ 160 രൂപയും 10 കിലോ ഗോതമ്പ് പൊടിക്ക് ഇസ്ലാമാബാദില്‍ 1500 രൂപയുമാണ് വില.

ഇതിനിടെ ഗോതമ്പിന് വേണ്ടി പരസ്പരം അടികൂടുന്ന പാക് ജനതയുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വൈറലായ ദൃശ്യങ്ങള്‍ സിന്ധ് പ്രവിശ്യയില്‍ നിന്നുള്ളതാണ്. വീഡിയോ കാണാം.