EBM News Malayalam

സംസ്ഥാനത്ത് ഇന്ന് വ്യാപകമഴയക്ക് സാധ്യതയുണ്ടെന്ന് കാലവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് ഇന്ന് വ്യാപകമഴയക്ക് സാധ്യതയുണ്ടെന്ന് കാലവസ്ഥാ വകുപ്പ് അറിയിച്ചു. 11 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ജൂലൈ ആറ് വരെ കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ജൂലൈ രണ്ടിന് കാലവര്‍ഷം രാജ്യം മുഴുവനായി വ്യാപിച്ചുവെന്നാണ് കേന്ദ്ര കാലാവസ്ഥ വിഭാഗം അറിയിച്ചിരിക്കുന്നത്. ഈ വര്‍ഷം കാലവര്‍ഷം നേരത്തെയാണെന്നും ബംഗ്ലാദേശിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുകയാണെന്നും കാലവസ്ഥാ വിഭാഗം അറിയിച്ചു.

48 മണിക്കൂറിനുള്ളില്‍ ചക്രവാത ചുഴി വടക്കന്‍ ഒഡീഷക്ക് മുകളില്‍ ഇത് ന്യൂനമര്‍ദ്ദമായി മാറും. അറബികടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിന്റെ ഫലമായി കേരളത്തില്‍ അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ വ്യാപക മഴയ്ക്കും സാധ്യതയുണ്ട്.

ജൂലൈ അഞ്ച്, ആറ് തീയതികളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.