ബീഫ്, പോര്‍ക്ക് ബിരിയാണികള്‍ വിളമ്പാന്‍ അനുവദിക്കില്ലെന്ന കളക്ടറുടെ ഉത്തരവിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ ആമ്പൂര് ബിരിയാണി മേള മാറ്റിവെച്ചു. തിരുപ്പത്തൂര്‍ കളക്ടര്‍ അമര്‍ ഖുശ്വാഹയുടെ ഉത്തരവാണ് വിവാദമായി മാറിയിരിക്കുന്നത്. കളക്ടറുടെ ഉത്തരവിനെ തുടര്‍ന്ന് തമിഴ്നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ഉത്തരവ് വിവാദമായി മാറിയതോടെ മേള മാറ്റിവെക്കുകയായിരുന്നു. മഴയെ തുടര്‍ന്ന് മേള മാറ്റിവെക്കുന്നു എന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്. ഒരുവിഭാഗം ആളുകള്‍ പോര്‍ക്ക് ബിരിയാണി വിളമ്പുന്നതിന് എതിരെയും മറ്റൊരു വിഭാഗം ബീഫ് ബിരിയാണി വിളമ്പുന്നതിന് എതിരെയും രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് മേള മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ന് മുതല്‍ 15 വരെ വൈകിട്ട് 5 നും 8 നും ഇടയിലാണ് ബിരിയാണി മേള സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. പ്രവേശനം തീര്‍ത്തും സൗജന്യമാണ്.മട്ടണ്‍. ചിക്കന്‍, ഫിഷ് എഗ് ബിരിയാണി, ബസ്മതി, സാംബ, പൊന്നി, ദം ബിരിയാണി, ഹൈദരാബാദ് ബിരിയാണി തുടങ്ങി 20ലധികം ബിരിയാണികള്‍ ഉള്‍പ്പെടെ മേളയിലുണ്ടാകും 100 മുതല്‍ 400 രൂപ വരെയാണ് വില.