മുംബൈ : ഇനി മന്നത്തിലേക്ക് വരേണ്ടെന്ന് ദീപിക പദുക്കോണ്‍ ഉള്‍പ്പെടെയുള്ള സുഹൃത്തുക്കളോട് ഷാരൂഖ് ഖാന് താരത്തിന്റെ മുബൈയിലെ വീടായ മന്നത്തില്‍ ഇപ്പോള്‍ ആളൊഴിഞ്ഞ നേരമില്ല. വിഷമഘട്ടത്തിലൂടെ കടന്നുപോകുന്ന ഷാരൂഖ് ഖാനും കുടുംബത്തിനും പിന്തുണ നല്കാന് നിരവധി ബോളിവുഡ് താരങ്ങളും സുഹൃത്തുക്കളും ഷാരൂഖിന്റെ മന്നത്തിലേയ്ക്ക് ദിവസവും വന്നുകൊണ്ടിരിക്കുകയാണ്. ബോളിവുഡ് താരങ്ങളായ സല്മാന് ഖാന്, ദീപികാ പദുക്കോണ്‍, കജോള്‍, കരണ്‍ ജോഹര്‍, രോഹിത്ത് ഷെട്ടി തുടങ്ങി നിരവധി പേര് ഇതിനോടകം ഷാരൂഖിന്റെ വീട്ടില്‍ എത്തികഴിഞ്ഞു. കൂടാതെ ഹൃതിക് റോഷന്റെ മുന്‍ ഭാര്യയും ഫാഷന്‍ ഡിസൈനറുമായ സൂസൈന്‍ ഖാന് അടക്കമുള്ളവര്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ പരസ്യ പിന്തുണ നല്‍കിയിട്ടുമുണ്ട്.