Ultimate magazine theme for WordPress.

കോവിഡ് പ്രതിസന്ധിയുള്ളതിനാൽ ഡ്രൈവിംഗ് ലൈസൻസിന്റെയും കാലാവധി ദീര്‍ഘിപ്പിക്കണം കേന്ദ്രത്തോട് ആന്റണി രാജു

 

തിരുവനന്തപുരം : കോവിഡ് പ്രതിസന്ധിയുള്ളതിനാൽ ഡ്രൈവിംഗ് ലൈസൻസിന്റെയും മറ്റ് വാഹന പെർമിറ്റുകളുടെയും കാലാവധി ആറുമാസം കൂടി ദീർഘിപ്പിക്കണമെന്ന് സംസ്ഥാന ഗതാഗതമന്ത്രി ആന്റണി രാജു. ഇക്കാര്യം ഉന്നയിച്ച് കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിക്ക് കത്തയച്ചു.

ഡ്രൈവിംഗ് ലൈസൻസ്, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ഫിറ്റനസ് സർട്ടിഫിക്കറ്റ് തുടങ്ങി കേന്ദ്ര വാഹന നിയമത്തിലെ ബന്ധപ്പെട്ട രേഖകളുടെ കാലാവധിയാണ് ദീർഘിപ്പിക്കുവാൻ ആവശ്യപ്പെട്ടിരിക്കുന്നത്. കോവിഡ് വ്യാപനം കണക്കിലെടുത്ത് മുൻപ് ദീർഘിപ്പിച്ച കാലാവധി സെപ്റ്റംബർ 30-ന് അവസാനിക്കുകയാണ്. നിലവിൽ രോഗ വ്യാപനം നിയന്ത്രണ വിധേയമായിട്ടില്ല. അതിനാൽ പൊതുജനങ്ങൾക്ക് വാഹന സംബന്ധമായ രേഖകൾ പുതുക്കുന്നതിനായി ബുദ്ധിമുട്ടുകൾ നേരിടുന്നത് കണക്കിലെടുത്താണ് കേന്ദ്രത്തെ സമീപിച്ചത്.

Expertouch Media Academy – EMA
Leave A Reply

Your email address will not be published.