Ultimate magazine theme for WordPress.

സംസ്ഥാന ബിജെപി അധ്യക്ഷന്‍ സുകാന്ത മജുംദാറിനെതിരെ പശ്ചിമ ബംഗാള്‍ പൊലീസ് കേസെടുത്തു

കൊല്‍ക്കത്ത: സംസ്ഥാന ബിജെപി അധ്യക്ഷന്‍ സുകാന്ത മജുംദാറിനെതിരെ പശ്ചിമ ബംഗാള്‍ പൊലീസ് കേസെടുത്തു . സുകാന്തക്ക് പുറമെ ബിജെപിയുടെ മൂന്ന് എംപിമാരേയും കേസില്‍ പ്രതിയാക്കി.

ബിജെപി സ്ഥാനാര്‍ത്ഥിയുടെ മൃതദേഹവുമായി നടത്തിയ പ്രതിഷേധത്തിന്‍്റെ അടിസ്ഥാനത്തിലാണ് ബിജെപി സംസ്ഥാന അധ്യക്ഷനും ബിജെപി എംപിമാര്‍ക്കുമെതിരെ കേസ് .സുകാന്തയെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി നിയമിച്ചത് മൂന്ന് ദിവസം മുന്‍പാണ് .

മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഔദ്യോഗിക വസതിക്ക് സമീപമായിരുന്നു ബിജെപിയുടെ പ്രതിഷേധം. തെരഞ്ഞെടുപ്പിന്‍്റെ വോട്ടെണ്ണല്‍ ദിനത്തില്‍ നടന്ന അക്രമത്തില്‍ പരിക്കേറ്റ ബിജെപി സ്ഥാനാര്‍ഥി മനാസ് സാഹ കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഉപതെരഞ്ഞെടുപ്പില്‍ മമതക്കെതിരെ ഭവാനിപ്പൂരില്‍ മത്സരിക്കുന്ന പ്രിയങ്ക തിബ്രേവാളിനെതിരെയും കേസെടുത്തിട്ടുണ്ട്.

മൃതദേഹവുമായി ബിജെപി പാര്‍ട്ടി ഓഫീസില്‍ നിന്നും ശ്മശാനത്തിലേക്ക് നീങ്ങുകയായിരുന്ന വിലാപയാത്ര തീര്‍ത്തും അപ്രതീക്ഷിതമായാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി സ്ഥിതി ചെയ്യുന്ന റോഡിലേക്ക് പ്രവേശിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ പ്രമുഖ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

കലാപത്തിന് ശ്രമിച്ചതിനും അനുവാദമില്ലാതെ ആള്‍ക്കൂട്ടം തടിച്ചു കൂടിയതിനും ഉദ്യോഗസ്ഥരുടെ കര്‍ത്തവ്യനിര്‍വഹണത്തിന് തടസം വരുത്തിയതിനുമാണ് പൊലീസ് നേതാക്കളുടെ മേല്‍ കേസെടുത്തത്.

Expertouch Media Academy – EMA
Leave A Reply

Your email address will not be published.