Ultimate magazine theme for WordPress.

കേരളമടക്കം കോവിഡ് വ്യാപനം കൂടിയ സംസ്ഥാനങ്ങൾക്ക് വീണ്ടും മുന്നറിയിപ്പുമായി ഐസിഎംആർ

ന്യൂഡൽഹി : കോവിഡ് വ്യാപനം കൂടിയ കേരള മടക്കം സംസ്ഥാനങ്ങൾക്ക് വീണ്ടും മുന്നറിയിപ്പുമായി ഐസിഎംആർ. ഓണം , മുഹ്‌റം, ജന്മാഷ്ടമി , തുടങ്ങിയ ആഘോഷങ്ങൾക്ക് അനാവശ്യ ഇളവുകൾ നൽകരുതെന്നും ഉത്സവകാലത്ത് ജനക്കൂട്ടം ഒഴിവാക്കണമെന്നും പ്രാദേശിക നിയന്ത്രണങ്ങൾ തുടരണമെന്നും ഐസിഎംആർ മുന്നറിയിപ്പ് നൽകി . ഇതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്ര ആരോഗ്യ സെകട്ടറി കത്തയച്ചു.

അതേസമയം കേരളത്തിലെ നിയന്ത്രണങ്ങളിൽ ഇന്നലെ വൻ ഇളവുകൾ നൽകിക്കൊണ്ട് ഉത്തരവിറക്കിയിരുന്നു. സംസ്ഥാനത്ത് വ്യാപക ഇളവുകളാണ് ഇന്നലെ പ്രഖ്യാപിച്ചത്. സ്വാതന്ത്ര്യ ദിനം, ഓണം തുടങ്ങിയ ദിവസങ്ങളിൽ ഇളവുകൾ നൽകുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. വാരാന്ത്യ ലോക്ക് ഡൗൺ ഒഴിവാക്കിയ സംസ്ഥാന സർക്കാർ ഞായർ ഒഴികെയുളള ദിവസങ്ങളിൽ കടകൾ തുറക്കാൻ അനുമതിയും നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഐസിഎം ആർ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

Leave A Reply

Your email address will not be published.