Ultimate magazine theme for WordPress.

മംഗളൂരിൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരിൽ ക്വാറന്റീൻ സെന്ററിൽ തടഞ്ഞുവച്ച മലയാളികളെ വിട്ടയച്ചു

മംഗളൂരു : മംഗളൂരിൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരിൽ ക്വാറന്റീൻ സെന്ററിൽ തടഞ്ഞുവച്ച മലയാളികളെ വിട്ടയച്ചു. സ്ത്രീകളെ പത്ത് മണിയോടെയും പുരുഷന്മാരെ പുലർച്ചെ യോടെയുമാണ് വിട്ടയച്ചത്.

കേരളത്തിൽ നിന്നും യശ്വന്ത്പൂർ – മംഗളൂർ ട്രെയിൻ വഴി കോവിസ് നെഗറ്റീവ് സർട്ടിഫിക്കറ്റ് മംഗളൂരുവിലെത്തിയ വിദ്യാർത്ഥിനികളടക്കമുള്ള അറുപതോളം മലയാളികൾ ഇന്നലെയാണ് ക്വാറന്റീൻ സെന്ററിൽ കുടുങ്ങുന്നത്. മംഗളൂരു സെൻട്രൽ റയിൽവേ സ്റ്റേഷനിൽ നിന്ന് സ്രവമെടുത്തശേഷം പരിശോധനാ ഫലം വരുന്നതുവരെ ടൗൺ ഹാളിൽ തുടരാനാണ് മംഗളൂരു പോലീസ് ആവശ്യപ്പെട്ടത് .

എന്നാൽ അഞ്ച് മണിക്കൂർ കഴിഞ്ഞിട്ടും പരിശോധനാ ഫലം വരാതിരുന്നതോടെ യാത്രക്കാർ പ്രതിഷേധിച്ചു പ്രതിഷേധമുയർന്നതോടെ സ്ത്രീകളെയും പത്ത് മണിയോടെയും പുരുഷന്മാരെയും പന്ത്രണ്ടു മണിയോടെയും പോകാൻ അനുവദിച്ചു.

Leave A Reply

Your email address will not be published.