Ultimate magazine theme for WordPress.

കൊവിഡ് നിയന്ത്രങ്ങളിൽ ടിപി ആർ ടെസ്റ്റ് അടിസ്ഥാനമാക്കിയുള്ള മാറ്റം കൊണ്ട് വരുന്നത് അടക്കമുള്ള വിഷയങ്ങൾ ഇന്ന് ചേരുന്ന അവലോകന യോഗം ചർച്ച ചെയ്യും

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് നിയന്ത്രങ്ങളിൽ ടിപി ആർ ടെസ്റ്റ് അടിസ്ഥാനമാക്കിയുള്ള മാറ്റം കൊണ്ട് വരുന്നത് അടക്കമുള്ള വിഷയങ്ങൾ ഇന്ന് ചേരുന്ന അവലോകന യോഗം ചർച്ച ചെയ്യും. വാരാന്ത്യ ലോക്ക് ഡൗൺ പിൻവലിക്കാനും ശുപാർശയുണ്ടാകും. രോഗവ്യാപനം ഇല്ലാത്തയിടങ്ങളിൽ എല്ലാ ദിവസവും എല്ലാ കടകളും തുറക്കുക എന്നതാണ് പരിഗണിക്കപ്പെടുന്ന മറ്റൊരു പ്രധാന നിർദേശം.

രോഗവ്യാപനം കൂടിയ വാർഡുകൾ മാത്രം അടച്ചുളള ബദൽ നടപടിയാണ് ആലോചനയിൽ . നിലവിലെ രീതി മാറ്റി മൈക്രോ കണ്ടെയ്മെൻമെന്റ് സോണുകൾ കേന്ദ്രീകരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാവും പ്രധാന നിർദേശം.

എന്നാൽ ഓണക്കാലവും നിയന്ത്രണങ്ങൾക്ക് എതിരായ പ്രതിഷേധവും കണക്കിലെടുത്തു കൂടുതൽ ഇളവുകൾക്ക് തന്നെയാണ് സാധ്യത ഒരുവശത്ത് മുഴുവൻ അടച്ചുപൂട്ടിയിട്ടും കുറയാത്ത കേസുകൾ മറുവശത്ത് ലോക്ക് ഡൗണിനെതിരെ ഉയരുന്ന കടുത്ത പ്രതിഷേധവും മുഴുവൻ തുറന്നിടരുതെന്ന് കേന്ദ്ര നിർദ്ദേശവും വലിയ സമ്മർദ്ദത്തിലാണ് സംസ്ഥാന സർക്കാർ

കടകൾ തുറന്ന് പ്രവർത്തിക്കാനുളള തീരുമാനത്തിൽ നിന്ന് പിറകോട്ടില്ലൊന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നിലപാട്. ഈ മാസം ഒമ്പതാം തീയതി മുതൽ എല്ലാ കടകളും തുറന്ന് പ്രവർത്തിക്കും. പ്രശ്ന പരിഹാരം കാണാൻ സർക്കാരിന് ആവശ്യത്തിന് സമയം നൽകി. സർക്കാർ പ്രഖ്യാപിച്ച കൊവിഡ് പാക്കേജ് അശാസ്ത്രീയമെന്നും സമിതി സംസ്ഥാന അധ്യക്ഷൻ നസറുദ്ദീൻ പറഞ്ഞു.

അതേസമയം തുറക്കലിനോട് കേന്ദ്രം യോജിക്കുന്നില്ലെങ്കിലും നിലവിലെ ലോക്ക് ഡൗൺ രീതി എന്തായാലും കേരളം മാറ്റും. വിദഗ്‌ധസമിതിയുടെ ബദൽ നിർദ്ദേശങ്ങൾ ഇന്ന് ചേരുന്ന അവലോകനയോഗം പരിഗണിക്കും. രോഗമുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ചുളള പ്രതിരോധത്തിനാണ് സംസ്ഥാന സന്ദർശിച്ച കേന്ദ്രസംഘവും ഊന്നൽ നൽകിയത്.

Leave A Reply

Your email address will not be published.