Ultimate magazine theme for WordPress.

വാക്സിനേഷൻ കേന്ദ്രത്തിൽ ഡോക്ടറെ മർദിച്ച സംഭവം : ആലപ്പുഴ ജില്ലയിൽ ഇന്ന് ഡോക്ടർ പണിമുടക്കും

ആലപ്പുഴ : വാക്സിനേഷൻ കേന്ദ്രത്തിൽ ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലയിൽ ഇന്ന് ഡോക്ടർ പണിമുടക്കും. ഒ.പി കൊവിഡ് വാക്സിനേഷൻ പരിശോധന അടക്കമുള്ള ജോലികളിൽ നിന്ന് വിട്ടു നിൽക്കുമെന്ന് ഡോക്ടമാർ വിട്ടുനിൽക്കും. അത്യാഹിത – ഗൈനക്കോളജി വിഭാഗം മാത്രമേ ഇന്ന് പ്രവർത്തിക്കൂ കെജിഎംഒഎയുടെ ആഹ്വാന പ്രകാരണമാണ് കൂട്ട അവധി .

കഴിഞ്ഞ 24നാണ് കൈനകരി കുപ്പപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോ ശരത് ചന്ദ്രബോസിന് മർദ്ദനമേറ്റത്. സംഭവത്തിൽ കൈനകരി പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ മൂന്ന് സിപിഎം നേതാക്കൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്. മിച്ചം വന്ന വാക്സീൻ വിതരണം ചെയ്യുന്നതിന്റെ പേരിലാണ് പ്രാദേശിക സിപിഎം നേതാക്കളും ഡോക്ടറും തമ്മിൽ വാക്കേറ്റവും കയ്യാകളിയും ഉണ്ടായത്.

പഞ്ചായത്ത് പ്രസിഡന്റിന്റെ നിർദേശപ്രകാരമെത്തിയ 10 പേർക്ക് കൂടി വാക്സീൻ നൽകാൻ നേതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ കിടപ്പുരോഗികൾക്കായി മാറ്റിവച്ചതാണെന്നും നൽകാനാകില്ലെന്നും അറിയിച്ചതോടെ തന്നെ കയ്യേറ്റം ചെയ്തെന്നാണ് ഡോക്ടറുടെ പരാതി.

Leave A Reply

Your email address will not be published.