Ultimate magazine theme for WordPress.

അടുത്തവർഷം നടക്കാനിരിക്കിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബി.എസ്.പി

ലഖ്നൗ : അടുത്തവർഷം നടക്കാനിരിക്കിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബി.എസ്.പി പാർട്ടി ജനറൽ സെക്രട്ടറി സതീഷ് മിശ്ര . മറ്റ് പാർട്ടികളുമായി സഖ്യത്തിന് ഇല്ല . ഒറ്റയ്ക്ക് മത്സരിച്ച് സർക്കാർ രൂപീകരിക്കണമെന്നാണ് പാർട്ടിയുടെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനൊപ്പം സഖ്യത്തിന് ശ്രമിക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു. കോൺഗ്രസ് തുറന്ന നിലപാട് സ്വീകരിക്കുമെന്നും തങ്ങളെ സമീപിക്കുന്ന ഏതൊരു പാർട്ടിയുമായും ചർച്ചയ്ക്ക് തയ്യാറാണെന്നും പാര്‍ട്ടി സംസ്ഥാന നേതൃത്വവും വിശദീകരിച്ചിരുന്നു. ഇതോടായിരുന്നു ബിഎസ്‌പിയുടെ പ്രതികരണം.

Leave A Reply

Your email address will not be published.