Ultimate magazine theme for WordPress.

മഹാരാഷ്ട്രയിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കനത്ത മഴയിൽ വൻ നാശനഷ്ടങ്ങൾ

മുംബൈ : മഹാരാഷ്ട്രയിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കനത്ത മഴയിൽ വൻ നാശനഷ്ടങ്ങൾ . വിവിധ പ്രദേശങ്ങളിലെ മണ്ണിടിച്ചിലിലുമായി സംസ്ഥാനത്ത് 136 പേർ മരിച്ചു. ഇതിൽ 47 പേർ റായ്ഗഡിലെ മണ്ണിടിച്ചിൽ മരണപ്പെട്ടവരാണ്.

റായ്ഗഡ് ജില്ലയിൽ മണ്ണിടിച്ചിൽ രൂക്ഷമായത്തിനെ തുടർന്ന് മുപ്പത്തിയഞ്ച് വീടുകളാണ് മണ്ണിനടിയിലായത് . 70ലധികം പേരെ കാണാതായി. മലയുടെ അവശിഷ്ടങ്ങൾ പാർപ്പിട പ്രദേശത്ത് പതിച്ച് 36 പേരാണ് മരിച്ചത്. മുംബൈയോട് ചേർന്നുള്ള ഗോവണ്ടിയിൽ കെട്ടിടം തകർന്ന് നാല് പേരാണ് മരിച്ചത് . മരിച്ചവരെല്ലാം ഒരേ കുടുംബത്തിൽ നിന്നുള്ളവരാണ്. പരിക്കേറ്റ ആറ് പേരെ മുംബൈയിലെ രാജ്വാഡിയിലും സിയോൺ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

തീവണ്ടിക്കുമേൽ മണഅണിടിഞ്ഞു ഗതാഗതം തടസപ്പെട്ടു. ഗോവയിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ തീവണ്ടി പാളം തെറ്റി. മംഗളൂരുവിൽ നിന്ന് മുംബൈയിലേക്ക് യാത്ര പുറപ്പെട്ട പാസഞ്ചർ തീവണ്ടിയുടെ മേലാണ് മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടത്. യാത്രക്കാർക്കാർക്കും പരിക്കില്ല. പാളം തെറ്റിയ കോച്ചിലെ യാത്രക്കാരെ മറ്റ് കോച്ചുകളിലേക്ക് മാറ്റി തീവണ്ടി കൂലം സ്റ്റേഷനിലേക്ക് യാത്ര പുറപ്പെട്ടു.

മുംബൈയിലേക്കുള്ള മംഗളൂരു എക്സ്പ്രസ് ലോണ്ട-മീറജ് റൂട്ടിലാണ് പാളം തെറ്റിയത്. കനത്തമഴയെത്തുടർന്ന് ദുധ്സാഗർ-സൊണോലിം സ്റ്റേഷനുകൾക്കിടയിൽ വെച്ചാണ് മണ്ണിടിഞ്ഞ് വീണ് തീവണ്ടി പാളം തെറ്റുന്നത്. തുടർന്ന് ഇതുവഴിയുള്ള തീവണ്ടിഗതാഗതവും തടസ്സപ്പെട്ടു. നിലവിൽ മുംബൈയിലേക്കും കേരളത്തിലേക്കുമുള്ള വണ്ടികൾ വഴിതിരിച്ചുവിടാൻ കഴിയാത്ത അവസ്ഥയിലാണ്. വണ്ടിയിലെ 345 യാത്രക്കാരെയും പിന്നീട് തിരികെ മഡ്ഗാവിൽ എത്തിച്ചു.

അതേസമയം സൈന്യവും എൻഡിആർഎഫും ചേർന്നുള്ള രക്ഷാപ്രവർത്തനം വിവിധയിടങ്ങളിൽ തുടരുകയാണ്. മഹാരാഷ്ട്രയിലെ കോലാപ്പൂർ, റായ്ഗഡ്, രത്നഗിരി, പൽഘർ, താനെ, നാഗ്പൂർ എന്നിവിടങ്ങളിൽ വെള്ളപ്പൊക്ക സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

Leave A Reply

Your email address will not be published.