Ultimate magazine theme for WordPress.

കേന്ദ്ര സര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്ക് ഇനി മുതല്‍ പെന്‍ഷന്‍ സ്ലിപ്പ് ഓരോ മാസവും നേരിട്ട് കൈപ്പറ്റേണ്ടതില്ല

കേന്ദ്ര സര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്ക് ഇനി മുതല്‍ പെന്‍ഷന്‍ സ്ലിപ്പ് ഓരോ മാസവും നേരിട്ട് കൈപ്പറ്റേണ്ടതില്ല. ഡിജിറ്റല്‍ രീതിയില്‍ പെന്‍ഷന്‍ സ്ലിപ്പ് സ്വീകരിക്കാവുന്ന സംവിധാനങ്ങള്‍ പ്രാബല്യത്തിലെത്തിയിരിക്കുകയാണ്. ഇമെയില്‍ മുഖേനയോ എസ്‌എംഎസ് വഴിയോ വാട്‌സാപ്പിലൂടെയോ ഇനി മുതല്‍ പെന്‍ഷന്‍ സ്ലിപ്പുകള്‍ പെന്‍ഷന്‍കാര്‍ക്ക് ലഭിക്കും.

ഇത് സംബന്ധിച്ച ഉത്തരവ് പേഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം ബാങ്കുകള്‍ക്ക് നല്‍കിക്കഴിഞ്ഞു. പെന്‍ഷന്‍ സ്ലിപ്പുകള്‍ 1 ഓണ്‍ലൈനായി നല്‍കണമെന്നാണ് ബാങ്കുകള്‍ക്ക് കേന്ദ്ര മന്ത്രാലയം നല്‍കിയിരിക്കുന്ന നിര്‍ദേശം.

പ്രതിമാസ പെന്‍ഷന്റെ പൂര്‍ണമായ വിവരങ്ങളും ക്രെഡിറ്റ് ചെയ്ത തുകയും നികുതി കിഴിവുകളും തുടങ്ങി എല്ലാ കാര്യങ്ങളും പെന്‍ഷന്‍ സ്ലിപ്പുകളില്‍ വ്യക്തമാക്കിയിട്ടുണ്ടാകും. ഏഴാം ശമ്ബളക്കമ്മീഷന്റെ നിര്‍ദേശ പ്രകാരമാണ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ വേതനവും പെന്‍ഷനും വിതരണം ചെയ്യുന്നത്

Expertouch Media Academy – EMA
Leave A Reply

Your email address will not be published.