ദില്ലി: ദില്ലിയില്‍ റിപ്പബ്ളിക് ദിനത്തിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കര്‍ഷക നേതാവിന് ചോദ്യം ചെയ്യലിന് പൊലീസ് നോട്ടീസ് നല്കി. സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ദര്ശന് പാലിനോടാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ദില്ലി പൊലീസ് നോട്ടീസ് നല്‍കിയത്. പഞ്ചാബില്‍ നിന്നുള്ള ക്രാന്തികാരി കിസാന്‍ മോര്‍ച്ച എന്ന കര്‍ഷക സംഘടനയുടെ അധ്യക്ഷനാണ് ദര്ശന് പാല്.മൂന്ന് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് ആവശ്യം.
റിപ്പബ്ളിക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്ടര്‍ മാര്‍ച്ചിനിടെ ദില്ലിയിലെ ചെങ്കോട്ടയിലും ഐടിഒയിലും ഉണ്ടായ സംഘര്‍ഷത്തില്‍ ദര്ശന് പാല് അടക്കമുള്ള കര്‍ഷക നേതാക്കളെ പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. കിസാന്‍ മോര്‍ച്ചാ നേതാവ് യോഗേന്ദ്ര യാദവ് അടക്കം നിരവധി പേര്‍ക്കെതിരെയാണ് ദില്ലി പൊലീസ് കേസെടുത്തത്. ദര്ശന് പാല്, രാജേന്ദ്രര്‍ സിങ്ങ്, ബല്‍ബിര്‍ സിങ്ങ് രാജ്വല്‍, ഭൂട്ടാ സിങ്, ജോഗീന്ദ്രര്‍ സിങ്ങ് എന്നീ നേതാക്കളെയെല്ലാം വിവിധ കേസുകളില്‍ പൊലീസ് പ്രതി ചേര്‍ത്തിരുന്നു.
കര്‍ഷക സംഘടനകളുടെ നേതാക്കളായ സനാതന്‍ സിംഗ് പന്നു, ദര്ശന് പാല് എന്നിവര്‍ റാലിക്ക് മുന്നോടിയായി പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാണ് പൊലീസിന്റെ ആരോപണം. മറ്റൊരു കര്‍ഷക നേതാവായ രാകേഷ് ടിക്കായത്തിന്റെ നേതൃത്വത്തില്‍ ഗാസിപ്പൂരില്‍ പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്തെന്നും പൊലീസ് പറഞ്ഞു. ട്രാക്ടര്‍ റാലിയിലെ സംഘര്‍ഷത്തില്‍ കടുത്ത നടപടികളാണ് ഇതിനോടകം ദില്ലി പൊലീസ് സ്വീകരിച്ചത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇരുന്നൂറോളം പേരെ കസ്റ്റഡിയിലെടുത്തതായും 23 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും ദില്ലി പൊലീസ് വ്യക്തമാക്കി.
ആപ് ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക
https://play.google.com/store/apps/details?id=com.ebmnews
ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം
https://facebook.com/ebmnewsmalayalam
ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക
https://www.youtube.com/c/EBMNewsMalayalam?sub_confirmation=1
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu
Comments are closed.