EBM News Malayalam

ഓയൂരിൽ മാരക ലഹരി ഗുളികളുമായി യുവാവും യുവതിയും എക്സൈസ് പിടിയിൽ

കൊല്ലം: മാരക ലഹരിമരുന്ന് ഗുളികകളുമാ യി യുവാവും യുവതിയും എക്സൈസ് പിടിയിലായി.
കൊല്ലം താലൂക്കിൽ കല്ലുവാതുക്കൽ സ്വദേശി അംബേദ്കർ, സുഹൃത്തായ കൊറ്റങ്കര സ്വദേശിനി മിനി എന്നിവരാണ് അറസ്റ്റിലായത്.
കൊല്ലം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ബി സുരേഷിന് ലഭിച്ച രഹസ്യവിവത്തിന്റെ അടിസ്ഥാനത്തിൽ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണറിന്റെ നേതൃത്വത്തിലുള്ള ഷാഡോ സംഘവും ചടയമംഗലം എക്സൈസ് ഇൻസ്പെക്ടർ എൻ ജി അജയകുമാറിൻ്റെ നേതൃത്വത്തി ലുള്ള എക്സൈസ് റേഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ ഓയൂർ ചുങ്കത്തറയിൽ നിന്നാണ് ലഹരി ഗുളികകളുമായി യുവാവിനെയും യുവതിയെയും അറസ്റ്റ് ചെയ്തത്.
അതിമാരകമായ 300 ലഹരി മരുന്ന് ഗുളികകളാണ് പ്രതികളിൽ നിന്ന് പിടികൂടിയത്. ഗുളികകൾ കടത്താൻ ഉപയോഗിച്ച എൻഫീൽഡ് ബൈക്കും പിടിച്ചെടുത്തു. കൊല്ലം തിരുവനന്തപുരം ജില്ലകളിലെ പ്രധാന ലഹരിമരുന്ന് കടത്തുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

എക്സൈസ് ഇൻസ്പെക്ടർ എൻ.ജി അജയകുമാറിൻ്റെ നേതൃത്വത്തിൽ പ്രിവൻ്റീവ് ഓഫീസർ ഷാനവാസ് സിവിൽ എക്സൈസ് ഓഫീസർമാരായ അജീഷ് മധു, ടോമി, ആദിഷ്, ഹരികൃഷ്ണൻ , മുബിൻ ഗീതു ജി കൃഷ്ണ , എക്സൈസ് ഷാഡോ അംഗങ്ങളായ അരുൺ, അശ്വന്ത് , ഷാജി, അനിൽ കുമാർ ,വിഷ്ണു, മൈലം വില്ലേജ് ഓഫീസർ സജു എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.