EBM News Malayalam

കര്‍ണാടക പ്രീമിയര്‍ ലീഗില്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് രണ്ട് താരങ്ങള്‍ അറസ്റ്റില്‍

ബെംഗളുരു: കര്‍ണാടക പ്രീമിയര്‍ ലീഗില്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് ബെല്ലാരി ടസ്‌കേഴ്സിന്റെ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായി സി.എ. ഗൗതം, സഹതാരം അബ്റാര്‍ ഗാസി എന്നീ താരങ്ങള്‍ അറസ്റ്റിലായി. കര്‍ണാടകയുടെ രഞ്ജി ടീം താരമായിരുന്നു ഗൗതവും ഗാസിയും. 2019 ല്‍ നടന്ന കെപിഎല്ലില്‍ ബെല്ലാരി ടസ്‌കേഴ്സും ഹുബ്ബാളിയും തമ്മിലുള്ള ഫൈനലിലനിടെ 20 ലക്ഷം രൂപ വാങ്ങി ഇരുവരും ഇന്നിങ്സ് വേഗത കളിച്ചുവെന്നാണ് ആരോപിച്ചിരിക്കുന്നത്.

നേരത്തെ ബെംഗളുരു ബ്ലാസ്റ്റേഴ്സ് ബൗളിങ്ങ് കോച്ച് വിനു പ്രസാദ്, ബാറ്റ്സ്മാന്‍മാരായ വിശ്വനാഥ്, നിഷാന്ത് സിങ് ശശഖാവത് എന്നിവരെ ഇതുവരെ ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. നേരത്തെ ബെംഗളുരു ബ്ലാസ്റ്റേഴ്സ് ബൗളിങ്ങ് കോച്ച് വിനു പ്രസാദ്, ബാറ്റ്സ്മാന്‍മാരായ വിശ്വനാഥ്, നിഷാന്ത് സിങ് ശശഖാവത് എന്നിവരെ ഇതുവരെ ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു.

Comments
Loading...