EBM News Malayalam

ഹരിയാനയില്‍ ഫോഗട്ട് കുടുംബം ബി.ജെ.പിയിലേക്ക് ചേര്‍ന്നു

ന്യൂഡല്‍ഹി: ഹരിയാനയില്‍ ഫോഗട്ട് കുടുംബം ബി.ജെ.പിയിലേക്ക് ചേര്‍ന്നു. ബോക്സിംഗ് താരം ബബിത ഫോഗട്ടും പിതാവും ബോക്സിംഗ് പരിശീലകനുമായ മഹാവീര്‍ ഫോഗട്ടും ബി.ജെ.പിയില്‍ ചേര്‍ന്നു. നിരവധി അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് രാജ്യത്തിന്റെ യശസുയര്‍ത്തി നിരവധി അംഗീകാരങ്ങള്‍ നേടിയ താരമാണ് ബബിത.

2016ല്‍ റിലീസ് ചെയ്ത ദംഗല്‍ എന്ന ഹിന്ദി ചിത്രം ഫോഗട്ട് കുടുംബത്തിന്റെ കഥയെ ആസ്പദമാക്കിയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹരിയാനയില്‍ ഫോഗട്ട് കുടുംബത്തെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നത് നേട്ടമാകുമെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തി.

കായിക യുവജന ക്ഷേമ വകുപ്പ് മന്ത്രി കിരണ്‍ റിജ്ജു, ഹരിയാനയുടെ ചുമതലയുള്ള ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറിയുമായ അനില്‍ ജെയ്ന്‍, ബി.ജെ.പിയുടെ ഹരിയാന അധ്യക്ഷന്‍ സുഭാഷ് ബദ്ല എന്നിവരുടെ സാന്നിധ്യത്തിലാണ് ഇവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്.

Comments
Loading...