ജീവിത്തിലെ ഒരു വലിയ തീരുമാനം എടുക്കുന്നതില്‍ ബോളിവുഡ് താരം ശില്പാ ഷെട്ടി കടുത്ത ആശയക്കുഴപ്പത്തില്‍…!!
ശില്പാ ഷെട്ടി കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റ് കണ്ട് ആരാധകരും ആശയക്കുഴപ്പത്തില്‍…!!
നടിയുടെ ഈ പോസ്റ്റിന്റെ യഥാർത്ഥ അർത്ഥം എന്താണെന്ന് അറിയാനാണ് ഇപ്പോള്‍ ആരാധകര്‍ക്ക് തിടുക്കം.
ശില്പാഷെട്ടി കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റ് കണ്ട് ആരാധകരും ആശയക്കുഴപ്പത്തില്‍…!! നടിയുടെ ഈ പോസ്റ്റിന്റെ യഥാർത്ഥ അർത്ഥം എന്താണെന്ന് അറിയാനാണ് ഇപ്പോള്‍ ആരാധകര്‍ക്ക് തിടുക്കം.
അശ്ലീലസിനിമാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസില്‍ പ്രമുഖ ബിസിനസുകാരനും ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയ്ക്ക് (Raj Kundra) കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ചത്. 62 ദിവസങ്ങൾക്ക് ശേഷം കുന്ദ്ര ജയിലിൽ നിന്ന് പുറത്തിറങ്ങി എങ്കിലും അദ്ദേഹം ഇതുവരെ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.
അടുത്തിടെ പങ്കുവച്ച പോസ്റ്റില്‍ ജീവിതത്തിലെ വലിയതും പ്രധാനപ്പെട്ടതുമായ തീരുമാനത്തെക്കുറിച്ചാണ് ശില്പാ ഷെട്ടി സംസാരിക്കുന്നത്. മുന്‍പ് പങ്കുവച്ചപോലെ, ഒരു പുസ്തകത്തിൽ അച്ചടിച്ച ആശയത്തിന്റെ ചിത്രമാണ് അവര്‍ പങ്കുവച്ചത്. അതിന് അവര്‍ നല്കിയ പേര് “സ്വയം ആശ്രയിക്കുക’ എന്നാണ്. ബുദ്ധിമുട്ടുള്ള സമയങ്ങളിൽ, ഒരു വ്യക്തി തന്നെത്തന്നെ ആശ്രയിക്കുന്നു. അടുത്ത ഘട്ടവുമായി ബന്ധപ്പെട്ട തീരുമാനം അദ്ദേഹം തന്നെ സ്വയം എടുക്കുന്നു. അവന്റെ ഓരോ തീരുമാനത്തിന്റെയും ഉത്തരവാദിത്തവും സ്വയം ഏറ്റെടുക്കുന്നു., ആ തീരുമാനങ്ങൾ സ്വന്തമെന്ന് വിളിക്കുകയും ചെയ്യുന്നു”, താരം പങ്കുവച്ച പോസ്റ്റില്‍ പറയുന്നു.