ശംഭു പുരുഷോത്തമന് സംവിധാനം ചെയ്യുന്ന പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ ഫെബ്രുവരി 21ന് തിയേറ്ററില്‍
ശംഭു പുരുഷോത്തമന് സംവിധാനം ചെയ്യുന്ന പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ ഫെബ്രുവരി 21ന് തിയേറ്ററില്‍ എത്തും. വെടിവഴിപാടിന് ശേഷം ശംഭു പുരുഷോത്തമന് തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
സ്പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു എസ് ഉണ്ണിത്താന് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പ്രശാന്ത് പിള്ളയുടേതാണ് സംഗീതം. വിനയ് ഫോര്‍ട്ട് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ശ്രിന്ദ, അനുമോള്‍, മധുപാല്‍, അലന്‍സിയര്‍, ടിനി ടോം, അരുണ്‍ കുര്യന് തുടങ്ങിയ താരങ്ങള്‍ അഭിനയിക്കുന്നു.