Ultimate magazine theme for WordPress.

കണ്ണന്‍ താമരക്കുളത്തിന്റെ സംവിധാനത്തില്‍ മരട് ഫ്‌ലാറ്റ് വിഷയം സിനിമയാകുന്നു

കണ്ണന്‍ താമരക്കുളത്തിന്റെ സംവിധാനത്തില്‍ മരട് ഫ്‌ലാറ്റ് വിഷയം സിനിമയാകുന്നു. അനൂപ് മേനോന്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ‘മരട് 357’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങി. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ദിനേശ് പള്ളത്താണ്. ധര്‍മജന്‍,സാജില്‍ സുദര്‍ശന്‍ , രമേശ് പിഷാരടി, കൈലാഷ്, ഷീലു എബ്രഹാം, നൂറിന്‍ ഷെറീഫ് ,അഞ്ജലി, തുടങ്ങിയ താരങ്ങളും പ്രധാന വേഷത്തിലെത്തുന്നു.

കൈതപ്രം, മുരുകന്‍ കാട്ടാക്കട എന്നിവര്‍ ഗാനരചന നിര്‍വഹിക്കുന്നു. സംഗീതം ഫോര്‍ മ്യൂസിക്‌സ്, ബാക്ക്ഗ്രൗണ്ട് മ്യൂസിക് സാനന്ദ് ജോര്‍ജ്, കലാ സംവിധാനം സഹസ് ബാല. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ,വാര്‍ത്താ പ്രചാരണം അരുണ്‍ പൂക്കാടന്‍. അബ്രഹാം മാത്യുവും സുദര്‍ശന്‍ കാഞ്ഞിരംകുളവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മരട് ഫ്‌ലാറ്റ് ഒഴിപ്പിക്കലും മറ്റുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം പറയുന്നത്.

Comments are closed.