Ultimate magazine theme for WordPress.

ജയിലില്‍ നിന്ന് മുഖ്യ പ്രതി കത്തെഴുതി ഭീഷണിപ്പെടുത്തിയത് പ്രത്യേക കേസായി വിസ്തരിക്കണമെന്ന ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍ ജയിലില്‍ നിന്ന് മുഖ്യ പ്രതി കത്തെഴുതി ഭീഷണിപ്പെടുത്തിയ സംഭവം പ്രത്യേക കേസായി പരിഗണിച്ച് വിസ്തരിക്കണമെന്ന ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നു. സംഭവത്തില്‍ ഇര താനാണെന്നും അതിനാല്‍ നടിയെ ആക്രമിച്ച കേസിന്റെ വിചാരണക്കൊപ്പം ഇത് ഉള്‍പ്പെടുത്തരുതെന്നുമാണ് എട്ടാം പ്രതിയായ ദിലീപ് പറയുന്നത്.

31 ഹര്‍ജികളാണ് ഇതുവരെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദിലീപ് സമര്‍പ്പിച്ചത്. കൂടാതെ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ വിടുതല്‍ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. അതേസമയം നടിയെ ആക്രമിച്ച കേസില്‍ വിചാരണ മറ്റന്നാള്‍ തുടങ്ങാനിരിക്കെ വിസ്താരത്തില്‍ നിന്ന് ഒഴിഞ്ഞു മാറുന്നതിനുളള ദിലീപിന്റെ തന്ത്രമാണിതെന്നും ഈ സാഹചര്യത്തില്‍ ദിലീപിന്റെ ഹര്‍ജി പരിഗണിക്കരുതെന്നും വിചാരണാ നടപടികള്‍ തുടരണമെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

Comments are closed.