EBM News Malayalam

ക്യാപ്റ്റന്‍ മാര്‍വെല്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുന്നു

കഴിഞ്ഞ വര്‍ഷം പ്രദര്‍ശനത്തിന് എത്തിയ ക്യാപ്റ്റന്‍ മാര്‍വെല്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു. ഓസ്‌കര്‍ ജേതാവായ ബ്രി ലാര്‍സണ്‍ നായികയാവും. മാര്‍വെലിന്റെ സ്ത്രീ കേന്ദ്രീകൃതമായ പ്രമേയമുള്ള ആദ്യ ചിത്രമാണ് ക്യാപ്റ്റന്‍ മാര്‍വെല്‍.

യുഎസ് എയര്‍ഫോഴ്‌സ് പൈലറ്റ് കരോള്‍ ഡാന്‍വേഴ്‌സ് ആയിട്ടാണ് ചിത്രത്തില്‍ ബ്രി ലാര്‍സണ്‍ വന്നത്. എന്നാല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം 2022ഓടെ പ്രദര്‍ശനത്തിന് എത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.