Ultimate magazine theme for WordPress.

ജെനിത് കാച്ചപ്പിള്ളിയുടെ ‘മറിയം വന്ന് വിളക്കൂതി’ ജനുവരി 31ന് തിയേറ്ററിലെത്തും

ജെനിത് കാച്ചപ്പിള്ളിയുടെ ‘മറിയം വന്ന് വിളക്കൂതി’ ജനുവരി 31ന് തിയേറ്ററിലെത്തും. സുഹൃത്തുക്കളായ നാല് യുവാക്കളുടെ കഥയാണ് പറയുന്നത്. നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ സുപരിചിതരായ സിജു വില്‍സണ്‍, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ്മ, അല്‍ത്താഫ്, എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘മറിയം വന്ന് വിളക്കൂതി’. സേതു ലക്ഷ്മിയാണ് ചിത്രത്തില്‍ നായിക.

ഒറ്റരാത്രിയിലെ തുടര്‍ച്ചയായ മൂന്നുമണിക്കൂറിലെ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. എ.ആര്‍.കെ മീഡിയയുടെ ബാനറില്‍ രാജേഷ് ആഗസ്റ്റിനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇതിഹാസ നിര്‍മാതാവില്‍ നിന്നും വരുന്ന അടുത്ത വട്ട് എന്ന അടിക്കുറിപ്പോടെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് ശിവ, ബൈജു, ബേസില്‍ ജോസഫ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Comments are closed.