EBM News Malayalam

അവതാരകയും മോഡലുമായ ജാഗി ജോണിന്റെ മരണത്തില്‍ കാര്യമായ വിവരങ്ങള്‍ ഒന്നും ലഭിക്കാതെ പൊലീസ്

അവതാരകയും മോഡലുമായ ജാഗി ജോണിന്റെ മരണത്തില്‍ ഇന്‍ക്വിസ്റ്റ് നടപടികളിലടക്കം ഗുരുതവീഴ്ച സംഭവിച്ച കേസില്‍ കാര്യമായ വിവരങ്ങള്‍ ഒന്നും പൊലീസിന് സംഭവസ്ഥലത്ത് നിന്ന് കിട്ടിയിട്ടില്ല. ജാഗി കുഴഞ്ഞുവീണതാണോ, ആരെലും ബലം പ്രയോഗിച്ചതാണോ എന്ന കാര്യത്തില്‍ വ്യക്തത കിട്ടുമെന്നായിരുന്നു പൊലീസിന്റെ പ്രതീക്ഷ. എന്നാല്‍ ഭര്‍ത്താവും മകനും വാഹനാപകടത്തില്‍ മരിച്ചതിന് ശേഷം പരസ്പരവിരുദ്ധമായാണ് ജാഗിയുടെ അമ്മ സംസാരിക്കുന്നത്.

അതിനാല്‍ എന്നാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മനശാസ്ത്രജ്ഞര്‍ അമ്മയോട് സംസാരിച്ചെങ്കിലും കാര്യമായ വിവരങ്ങള്‍ ഒന്നും കിട്ടിയിരുന്നില്ല. ഡിസംബര്‍ 23നാണ് കുറവന്‍കോണത്തെ വീട്ടില്‍ ജാഗി ജോണിനെ ദുരൂഹ സാചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ജാഗിയും അസുഖബാധിയായ അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ വീട്ടിലേക്ക് പുറത്തുനിന്നാരെങ്കിലും എത്താനുള്ള സാധ്യത കുറവാണെന്നാണ് പൊലീസിന്റെ നിഗമനം.