Ultimate magazine theme for WordPress.

നടന്‍ മമ്മൂട്ടി ആലപ്പുഴ ജില്ലാ റൈഫിള്‍ അസോസിയേഷനില്‍ അംഗത്വമെടുത്തു

ചേര്‍ത്തല: നടന്‍ മമ്മൂട്ടി ഇന്ന് രാവിലെ ചേര്‍ത്തലയിലെ ഷൂട്ടിങ് റേഞ്ചിലെത്തി റൈഫിള്‍ അസോസിയേഷനില്‍ അംഗത്വമെടുത്തു. തോക്ക് ലൈസന്‍സില്ലെന്നും ആലപ്പുഴയില്‍ ഇത്ര കാര്യമായി റൈഫിള്‍ ക്ലബ് നടത്തുമ്പോള്‍ അതില്‍ അംഗമാകുന്നതില്‍ സന്തോഷമുണ്ടെന്നും സിനിമയില്‍ വെടിവെപ്പിന് പിന്തുണച്ച രണ്‍ജി പണിക്കരുടെ ചെറിയ സ്വാധീനവും ഈ തീരുമാനത്തിന് പിന്നിലുണ്ടെന്നും മമ്മൂട്ടി പറയുന്നു.

എന്നാല്‍ തിരക്കഥാകൃത്തും നടനുമായ രണ്‍ജി പണിക്കരും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു. ‘ഇടയ്ക്കിടെ ഈ ഷൂട്ടിങ് നല്ലതാ. വെടിവെക്കുന്നത് അത്ര നല്ല കാര്യമല്ല. പക്ഷേ അറിഞ്ഞിരിക്കുന്നത് നല്ലതാണ്’- മമ്മൂട്ടി പറഞ്ഞു.

Comments are closed.