തൃഷ നായികയായി പരമപാധം വിളയാട്ട് എത്തുന്നു
ആക്ഷന്‍ ത്രില്ലറായി തൃഷ നായികയായി അഭിനയിക്കുന്ന ചിത്രമായ പരമപാധം വിളയാട്ടിന്റെ റിലീസ് തിയ്യതി സംബന്ധിച്ചാണ് പുതിയ വാര്‍ത്ത. കെ തിരുജ്ഞ്നാനം സംവിധാനം ചെയ്യുന്ന ചിത്രം 1ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. അമ്രേഷ് ഗണേഷ് ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
ആര് ഡി രാജശേഖര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. വെല രാമമൂര്‍ത്തി, നന്ദ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അന്ധയും ബധിരയുമായ ഒരു പെണ്‍കുട്ടിയുടെ മകളായിട്ടാണ് തൃഷ അഭിനയിക്കുന്നത്. ഡോക്ടറുടെ വേഷമാണ് തൃഷയ്ക്ക്.