EBM News Malayalam

പ്രധാനമന്ത്രി ദിവസത്തില്‍ 24 മണിക്കൂറും ജനങ്ങളെ കുറിച്ചു മാത്രം ചിന്തിച്ചുകൊണ്ടിരിക്കുന്ന ആളാണെന്ന് നടി ജൂഹി ചൗള

മുംബൈ : പൗരത്വ ഭേദഗതിയെ അനുകൂലിക്കുന്നവരുടെ യോഗത്തില്‍ സംസാരിക്കവേ പ്രധാനമന്ത്രി നരേന്ദ്രമോഡി അഞ്ചു വര്‍ഷമായി അവധിയെടുക്കാതെ ജോലി ചെയ്യുന്നുവെന്നും ദിവസത്തില്‍ 24 മണിക്കൂറും ജനങ്ങളെ കുറിച്ചു മാത്രം ചിന്തിച്ചുകൊണ്ടിരിക്കുന്ന ആളാണ് അദ്ദേഹമെന്നും നടി ജൂഹി ചൗള അഭിപ്രായപ്പെട്ടു.

യോഗത്തിനിടെ മാധ്യമപ്രവര്‍ത്തകരിലൊരാള്‍ ജെ.എന്‍.യുവില്‍ നടന്ന ആക്രമണത്തെ കുറിച്ച് ചോദിച്ചുവെങ്കിലും ആ മാധ്യമപ്രവര്‍ത്തകന്റെ പേരെന്തൊണെന്നും ഏത് നാട്ടുകാരനാണെന്നും തിരിച്ചു ചോദിച്ചുകൊണ്ട് അവര്‍ ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞു മാറുകയും എന്നാല്‍ ഏതെങ്കിലും പാര്‍ട്ടിയെ കുറിച്ചോ രാഷ്ട്രീയത്തെ കുറിച്ചോ അല്ല താന്‍ ഇപ്പോള്‍ സംസാരിക്കുന്നതെന്നും നരേന്ദ്രമോഡി എന്ന ഒരു വ്യക്തിയെ കുറിച്ച് മാത്രമാണെന്നും അദ്ദേഹത്തിന് രാജ്യത്തിന്റെ നന്മയാണ് പ്രാധാന്യമെന്നും രാജ്യത്തിന്റെ ഐക്യം കാത്തുസൂക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ മാത്രമല്ല ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്നും ജൂഹി ചൗള പറയുന്നു.