EBM News Malayalam

മൂവാറ്റുപുഴ റോഡില്‍ സംവിധായകന്‍ വൈശാഖിന്റെ കാര്‍ അപകടത്തില്‍പെട്ടു

കോതമംഗലം മൂവാറ്റുപുഴ റോഡില്‍ കറുകടം അമ്പലപ്പടിയില്‍ വച്ച് സംവിധായകന്‍ വൈശാഖിന്റെ കാര്‍ അപകടത്തില്‍പെട്ടു. വൈശാഖിന്റെ ഭാര്യയും കുടുംബവും കാറിലുണ്ടായിരുന്നു. കാറും പിക്ക് അപ്പും കൂട്ടിമുട്ടുകയായിരുന്നു. തുടര്‍ന്ന് രണ്ട് വാഹനത്തിലുള്ളവര്‍ക്കും പരുക്കേറ്റിരുന്നു.