Ultimate magazine theme for WordPress.

നാദിര്‍ഷയും ദിലീപും വീണ്ടും ഒന്നിക്കുന്നു കേശു ഈ വീടിന്റെ നാഥനില്‍

പ്രേക്ഷകരുടെ ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം നാദിര്‍ഷയും ദിലീപും ഒന്നിക്കുന്ന ചിത്രമാണ് ‘കേശു ഈ വീടിന്റെ നാഥന്‍.’ അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷന്‍, മേരാ നാം ഷാജി തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം വീണ്ടും ഒരു ഹിറ്റ് ചിത്രം ഒരുക്കാന്‍ തയ്യാറെടുക്കുകയാണ് നാദിര്‍ഷ.

തൊണ്ടി മുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാ വിശ്വസിക്കുവോ? എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് സജീവ് പാഴൂര്‍ തിരക്കഥയെഴുതി നാഥ് ഗ്രൂപ്പ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അനില്‍ നായര്‍ ആണ് . നാദിര്‍ഷ തന്നെ സംഗീതം ചെയ്യുന്ന ചിത്രത്തിന് വരികള്‍ എഴുതുന്നത് ഹരിനാരായണനാണ്. എഡിറ്റര്‍ സാജന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രഞ്ജിത്ത് കരുണാകരന്‍. കുടുംബ പ്രേക്ഷകരെ ലക്ഷ്യം വയ്ക്കുന്ന ഫാമിലി എന്റെര്‍റ്റൈനെര്‍ ആണ് ചിത്രം.

Comments are closed.