EBM News Malayalam
Leading Newsportal in Malayalam

‘കശ്മീര്‍ ഫയല്‍സ്’ വന്‍ സാമ്പത്തിക വിജയം, പക്ഷെ ഞാന്‍ ഇപ്പോഴും പാപ്പരാണ്’: തുറന്നു പറഞ്ഞ് വിവേകി അഗ്നിഹോത്രി


മുംബൈ: കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടപലായനത്തെ ആസ്പദമാക്കി വിവേകി അഗ്നിഹോത്രി സംവിധാനം ചെയ്ത ചിത്രമാണ് ‘കശ്മീര്‍ ഫയല്‍സ്’. ഇതിന് പിന്നാലെ, ‘ദി കശ്മീര്‍ ഫയല്‍സ് അണ്‍റിപ്പോര്‍ട്ടഡ്’ വെബ് സീരിസിന്റെ അണിയറ പ്രവർത്തനങ്ങളിലാണ് അദ്ദേഹം. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കശ്മീര്‍ ഫയല്‍സ് 350 കോടിയലേറെ ബോക്‌സോഫീസ് കളക്ഷന്‍ നേടിയിരുന്നു.

എന്നാൽ, സിനിമ വലിയ സാമ്പത്തിക നേട്ടം നേടിയെങ്കിലും, തനിക്ക് സാമ്പത്തിക നേട്ടം നല്‍കിയില്ല എന്നാണ് വിവേക് അഗ്നിഹോത്രി പറയുന്നത്. ‘കശ്മീര്‍ ഫയല്‍സ് നിങ്ങളുടെ നോട്ടത്തില്‍ ഒരു സാമ്പത്തിക വിജയമായിരിക്കാം. നിര്‍മ്മാതാക്കളായ സീ ആണ് അതില്‍ ഗുണമുണ്ടാക്കിയത്. എനിക്ക് ലഭിക്കുന്ന പണം അടുത്ത സിനിമയില്‍ ഉപയോഗിക്കുകയാണ് പതിവ്,’ വിവേക് അഗ്‌നിഹോത്രി വ്യക്തമാക്കി.