Ultimate magazine theme for WordPress.

നടി മഞ്ജു വാര്യര്‍ ഇന്ന് തന്‍റെ 43-ാം പിറന്നാള്‍

 

വ്യക്തിപരമായ അനുഭവത്തിൽ നിന്നാണ് താനിത് പറയുന്നതെന്ന് ശോഭ സുരേന്ദ്രൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞിരിക്കുകയാണ്, നിരവധിപേർ പോസ്റ്റിന് താഴെ കമൻറുകൾ രേഖപ്പെടുത്തിയിട്ടുമുണ്ട്

പ്രതിസന്ധികളെ അവസരമാക്കി മാറ്റി ഉയിർത്തെഴുന്നേൽക്കാൻ പെൺകുട്ടികൾക്കും സ്ത്രീകൾക്കും പ്രചോദനമാണ് മഞ്ജു’വെന്ന് ശോഭ സുരേന്ദ്രൻ

നടി മഞ്ജു വാര്യര്‍ ഇന്ന് തന്‍റെ 43-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. നിരവധി താരങ്ങളും ആരാധകരും അടക്കം ഒട്ടനവധിപേരാണ് താരത്തിന് ആശംസകളുമായി എത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ബിജെപി നേതാവ് ശോഭ സുരേന്ദ്രനും താരത്തിന് ജന്മദിനാശംസകളുമായി ഫേസ്ബുക്കിൽ കുറിപ്പ് പങ്കിട്ടിരിക്കുകയാണ്.

കൂടെ പ്രവർത്തിച്ചിട്ടുള്ളവരിൽ അസാധാരണ കലാകാരി, സൂപ്പർസ്റ്റാറെന്ന് പൃഥ്വി, ലാഫർ ബോക്സെന്ന് സണ്ണി; പ്രിയതാരത്തിന് ആശംസകളേകി യുവതാരങ്ങളും!

‘രാജ്യത്തിനു മുന്നിൽ മലയാള സിനിമയുടെയും മലയാളി സമൂഹത്തിൻറെയും അഭിമാനമായ പ്രിയ അഭിനേത്രി മഞ്ജു വാര്യർക്ക് മനസ്സുനിറഞ്ഞ ജൻമദിന ആശംസകൾ. കലർപ്പില്ലാത്ത പ്രതിഭാ സ്പർശം കൊണ്ട് മലയാള സിനിമയിലെ ലേഡി സുപ്പർ സ്റ്റാർ ആയി മാറാൻ കഴിഞ്ഞ മഞ്ജു, പ്രതിസന്ധികളെ അവസരമാക്കി മാറ്റി ഉയിർത്തെഴുന്നേൽക്കാൻ പെൺകുട്ടികൾക്കും സ്ത്രീകൾക്കും പ്രചോദനമാണ്; വ്യക്തിപരമായ അനുഭവത്തിൽ നിന്നു കൂടിയാണ് ഇത് പറയുന്നത്.

Expertouch Media Academy – EMA
Leave A Reply

Your email address will not be published.