Ultimate magazine theme for WordPress.

മലയാളത്തിലെ മികച്ച നടന്മാരുടെ കൂട്ടത്തിലാണ് സൈജു കുറുപ്പിന്റെ സ്ഥാനം

മലയാളത്തിലെ മികച്ച നടന്മാരുടെ കൂട്ടത്തിലാണ് സൈജു കുറുപ്പിന്റെ സ്ഥാനം. ലഭിക്കുന്ന ചെറിയ വേഷങ്ങള്‍ പോലും തന്റേതായ രീതിയില്‍ സൈജു വ്യത്യസ്തനാക്കും. നായകനായി എത്തിയ താരം ഇപ്പോള്‍ മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. അതിനിടെ തന്റെ കരിയറില്‍ പുതിയ ചുവടുവച്ചിരിക്കുകയാണ് താരം. ആദ്യമായി ഒരു സീരിയലില്‍ അഭിനയിച്ചിരിക്കുകയാണ് സൈജു.

ഇന്‍സ്റ്റ​ഗ്രാമിലൂടെയാണ് സീരിയലില്‍ അഭിനയിച്ചതിനെക്കുറിച്ച്‌ താരം വ്യക്തമാക്കിയത്. സീരിയലിന്റെ സെറ്റില്‍ നിന്ന് അഭിനേതാക്കള്‍ക്കൊപ്പമുള്ള ചിത്രത്തിനൊപ്പമായിരുന്നു കുറിപ്പ്. സീരിയലിന്റെ ആരാധകനാണ് താനെന്നും ഒരു എപ്പിസോഡിലെങ്കിലും അഭിനയിക്കാനായി കാത്തിരിക്കുകയായിരുന്നു എന്നുമാണ് സൈജു പറയുന്നത്.

ഇത് അറിഞ്ഞാല്‍ തന്റെ അമ്മയ്ക്കായിരിക്കും ഏറ്റവും സന്തോഷമെന്നും താരം പറയുന്നു.

ടിവി സീരിയലിന്റെ കടുത്ത ആരാധകന്‍ എന്ന നിലയില്‍ ടിവിയിലെ ഒരു എപ്പിസോഡില്‍ എങ്കിലും അഭിനയിക്കണമെന്ന് എനിക്ക് ആ​ഗ്രഹമുണ്ടായിരുന്നു. സൂര്യ ടിവിയിലെ സ്വന്തം സുജാതയിലൂടെ എന്റെ ആ​ഗ്രഹം യാഥാര്‍ഥ്യമായി. എപ്പിസോഡ് വൈകാതെ നിങ്ങള്‍ക്കെത്തും. ഇത് അറിഞ്ഞാല്‍ ഏറ്റവും സന്തോഷിക്കുന്ന വ്യക്തി എന്റെ അമ്മയായിരിക്കും- സൈജു കുറുപ്പ് കുറിച്ചു.

Leave A Reply

Your email address will not be published.