EBM News Malayalam

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് വിജയം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെമ്പടയുടെ അവിശ്വസനീയ കുതിപ്പില്‍ മുന്‍ ചാമ്പ്യന്മരായ ലെസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്ത് ലിവര്‍പൂളിന് വിജയം. ഇഞ്ചുറി ടൈമില്‍ ജയിംസ് മില്‍നര്‍ പെനാല്‍റ്റിയിലൂടെ നേടിയ ഗോളാണ് ലിവര്‍പൂളിനെ വിജയത്തിലെത്തിച്ചത്.

സാദിയാ മാനോയെ പെനാല്‍റ്റി ബോക്‌സില്‍ വീഴ്ത്തിയതിന് കിട്ടിയ പെനാല്‍റ്റിയാണ് മില്‍നര്‍ 95-ാം മിനിറ്റില്‍ ഗോളാക്കിയത്. 40-ാം മിനിറ്റില്‍ മാനേയാണ് ലിവര്‍പൂളിന്റെ ആദ്യ ഗോള്‍ നേടിയത്. 80-ാം മിനിറ്റില്‍ മാഡിസണ്‍ ലെസ്റ്റര്‍ സിറ്റിയുടെ ഗോള്‍ മടക്കി. 24 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് യുര്‍ഗന്‍ ക്ലോപ്പിന്റെ ലിവര്‍പൂള്‍.

മൂന്നാം മിനിറ്റില്‍ നീല്‍ മോപേയാണ് ആദ്യ ഗോള്‍ നേടിയത്. 32,65 മിനിറ്റുകളില്‍ ലക്ഷ്യം കണ്ട് ആരോണ്‍ കൊണോളിയാണ് ബ്രൈറ്റന്റെ ജയം ഉറപ്പാക്കിയത്. രണ്ടാം ജയത്തോടെ ബ്രൈറ്റണ്‍ ഒന്‍പത് പോയിന്റുമായി ലീഗില്‍ പതിമൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. 11 പോയിന്റുള്ള ടോട്ടനം ആറാം സ്ഥാനത്താണുള്ളത്.

Comments
Loading...