EBM News Malayalam

മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിൻ്റെ കൊലപാതക കേസിൽ പതിനൊന്നു പ്രതികളും സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് എഫ്ഐആർ റിപ്പോർട്ട്

കണ്ണൂർ : പാനൂരിലെ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിൻ്റെ കൊലപാതക കേസിൽ പതിനൊന്നു പ്രതികളും സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് എഫ്ഐആർ റിപ്പോർട്ട് . പോലീസ് കസ്റ്റഡിയിലുള്ള ഷിനോസിനെ കൂടാതെ എട്ടാം പ്രതി ശശി സിപിഎം കൊച്ചിയങ്ങാടി ബ്രാഞ്ച് സെക്രട്ടറിയാണ്. പത്താം പ്രതി ജാബിർ സിപിഎം ലോക്കൽ കമ്മറ്റി അംഗവും , അഞ്ചാം പ്രതി സുഹൈൽ ഡിവൈഎഫ്ഐ പാനൂർ മേഖല ട്രഷററുമാണ്.

എന്നാൽ നേരത്തെ പിടിയിലായ ഷിനോസാണ് കേസിലെ ഒന്നാം പ്രതി. രണ്ടാം പ്രതി രതീഷ് കൂലോത്തിനെ ഇന്നലെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. രതീഷിൻ്റെ മൃതദേഹം ഇന്ന് കാലിക്കുളമ്പിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും. ഇന്നലെ വൈകീട്ടാണ് രതീഷ് കൂലോത്തിനെ ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

അതേസമയംഡിവൈഎഫ്ഐ മേഖല ട്രഷററും ആകാശ് തില്ലങ്കേരിയുടെ സുഹൃത്തുമായ സുഹൈലാണ് കൊലപാതക സംഘത്തിന് നേതൃത്വം കൊടുത്തതെന്നാണ് സൂചന. സുഹൈലിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ് . കണ്ടാലറിയാവുന്ന പതിനാലു പേരടക്കം ഇരുപത്തിയഞ്ചംഗ സംഘമാണ് മൻസൂറിനെയും സഹോദരനെയും അക്രമിച്ചത്.

Comments are closed.