EBM News Malayalam

തിരഞ്ഞെടുപ്പ് പ്രചാരണം ; വാഹനങ്ങള്‍ക്കും ഉച്ചഭാഷിണികള്‍ക്കും നിയന്ത്രണം ഏർപ്പെടുത്തി

മാവൂർ : തിരഞ്ഞെടുപ്പ് പ്രചാരണത്തിനു വാഹനങ്ങൾക്കും ഉച്ചഭാഷിണികൾക്ക്ം നിയന്ത്രണം ഏർപ്പെടുത്തി.

ഗ്രാമപഞ്ചായത്തിലെ ഒരു സ്ഥാനാര്‍ത്ഥിക്ക് ഒരു വാഹനം .ബ്ലോക്ക് പഞ്ചായത്ത്‌-3 വാഹനം ജില്ലാ പഞ്ചായത്ത്‌ -4 വാഹനം.

 

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പ്രചാരണ വാഹനങ്ങള്‍ക്ക് ബന്ധപ്പെട്ട വരണാധികാരികള്‍ രേഖമൂലം അനുമതി നല്‍കണം. ഗ്രാമപഞ്ചായത്തിലെ ഒരു സ്ഥാനാര്‍ത്ഥിക്ക് ഒരു വാഹനം മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിലെ ഒരു സ്ഥാനാര്‍ത്ഥിക്ക് പരമാവധി മൂന്നു വാഹനങ്ങള്‍ വരെ ഉപയോഗിക്കാം.

 

ജില്ലാ പഞ്ചായത്തില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് ഉപയോഗിക്കാവുന്ന പരമാവധി വാഹനങ്ങളുടെ എണ്ണം നാലാണ്. മുനിസിപ്പാലിറ്റിയിലെ ഒരു സ്ഥാനാര്‍ത്ഥിക്ക് രണ്ട് വാഹനങ്ങളും മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ ഒരു സ്ഥാനാര്‍ത്ഥിക്ക് നാല് വാഹനങ്ങളുമാണ് അനുവദിച്ചത്. ഉച്ചഭാഷിണി വാഹനങ്ങളില്‍ ഉപയോഗിക്കുന്നതിന് പൊലീസ് അധികാരികളില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങണം.

 

ഉച്ചഭാഷിണിയുടെ ഉപയോഗം അനുവദിനീയമായ ശബ്ദത്തിലും സമയപരിധിയിലുമാണെന്ന് ഉറപ്പാക്കണം.രാത്രി 9 മണിക്കും രാവിലെ ആറു മണിക്കും ഇടയ്ക്ക് വാഹനങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കാന്‍ പാടില്ല. സ്ഥാനാര്‍ത്ഥികളുടെയും പ്രവര്‍ത്തകരുടെയും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് വിധേയമായാണെന്ന് ഉറപ്പാക്കണം.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

Comments are closed.