EBM News Malayalam

കൊല്ലം ജില്ലയില്‍ രണ്ടിടങ്ങളില്‍ നിന്നായി എട്ടുകിലോ കഞ്ചാവ് എക്‌സൈസ് പിടികൂടി

കൊല്ലം: കൊല്ലം ജില്ലയില്‍ രണ്ടിടങ്ങളില്‍ നിന്നായി എട്ടുകിലോ കഞ്ചാവ് എക്‌സൈസ് പിടികൂടി. പുതുവര്‍ഷം പ്രമാണിച്ച് വിവിധസ്ഥലങ്ങളില്‍ ചില്ലറ വില്പന നടത്തുന്നതിനുവേണ്ടി കഞ്ചാവ് എത്തിച്ചു നല്‍കുന്ന വിതരണ ശൃംഖലയിലെ ആറു പേരാണ് അറസ്റ്റിലായത്. ചടയമംഗലത്ത് എംസി റോഡില്‍ പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ഓഫീസിന് സമീപത്തു നിന്ന് വാഹനപരിശോധനയ്ക്കിടെ ഇരുചക്രവാഹനത്തില്‍ എത്തിയ തിരുവനന്തപുരം തൈക്കാട് സ്വദേശി അഖില്‍ ഉദയ്, തിരുവനന്തപുരം മണക്കാട് സ്വദേശി അജികുട്ടന്‍ എന്നിവര്‍ മൂന്നര കിലോ കഞ്ചാവുമായി പിടിയിലാവുകയായിരുന്നു.

കൂടാതെ ആയുര്‍ പാലത്തിനുസമീപം മഞ്ഞപ്പാറ റൂട്ടില്‍ കൈമാറ്റം ചെയ്യാന്‍ വേണ്ടി ഒരു കിലോയും 300 ഗ്രാം തൂക്കമുള്ള കഞ്ചാവുമായി കാത്തുനിന്ന നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ആയിട്ടുള്ള തെന്മല സ്വദേശി വിഷ്ണുവും അറസ്റ്റിലായി. വിഷ്ണു തെന്മല എസ്‌ഐയെയും,ഫോറസ്റ്റ് ഉദ്യോഗസ്ഥരെയും ആക്രമിച്ച കേസിലെ പ്രതിയാണ്. ഇതിനു പുറമേ പതിനാറോളം ക്രിമിനല്‍ കേസുകളിലും പ്രതിയാണ് വിഷ്ണു. അറസ്റ്റിലായ സുരേഷ്, ജോയ് ജോസഫ്, സന്തോഷ് എന്നിവരെ റിമാന്‍ഡ് ചെയ്തു.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

Comments are closed.