EBM News Malayalam

‘എം.എസ്. ധോണി ഹോട്ടല്‍’

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ അലിപുര്‍ദ്വാര്‍ ജില്ലയിലാണ് വ്യത്യസ്തമായ ഈ ഹോട്ടല്‍. ധോണിയുടെ കടുത്ത ആരാധകനായ ശംഭു ബോസാണ് ഹോട്ടല്‍ നടത്തുന്നത്. ‘എം.എസ്. ധോണി ഹോട്ടല്‍’ എന്നാണ് പേരിട്ടിരിക്കുന്നത്. ധോണി ക്രിക്കറ്റ് കളിച്ച് തുടങ്ങുന്നത് മുതല്‍ എനിക്ക് അദ്ദേഹത്തോട് ആരാധനയാണ്. അദ്ദേഹം ഒരിക്കലും മറ്റു താരങ്ങളെ പോലെയല്ല. ഇതിഹാസം തന്നെയാണ്. എനിക്കറിയാം, ചിലപ്പോള്‍ ്എനിക്കദ്ദേഹത്തെ കാണാന്‍ കഴിഞ്ഞുക്കൊള്ളണമെന്നില്ല. ഇനിയൊരിക്കല്‍ അങ്ങനെ സംഭവിച്ചാല്‍ തീര്‍ച്ചയായും അദ്ദേഹത്തെ ഞാന്‍ എന്റെ ഹോട്ടലിലേക്ക് ക്ഷണിക്കും.

Comments
Loading...