EBM News Malayalam

ഇറാന്റെ തെക്കന്‍ പ്രദേശങ്ങളില്‍ ഭൂചലനം

അബുദാബി: ഇറാന്റെ തെക്കന്‍ പ്രദേശങ്ങളില്‍ ബുധനാഴ്ച രാവിലെ 11.40ന് ഭൂചലനമുണ്ടായി. മൂന്നാഴ്ചയ്ക്കിടെ ഇറാനില്‍ മൂന്നാം തവണയാണ് ഭൂചലനമുണ്ടാകുന്നത്. റിക്ടര്‍ സ്‌കെയിലില്‍ 5.4 ആണ് തീവ്രത രേഖപ്പെടുത്തിയത്. നേരത്തെ ഒക്ടോബര്‍ 31ന് റിക്ടര്‍ സ്‌കെയിലില്‍ 4.9 ആണ് ഭൂചലനത്തിന്റെ തീവ്രത രേഖപ്പെടുത്തിയത്. ഒക്ടോബര്‍ 21ന് 5.1 തീവ്രതയുള്ള മറ്റൊരു ഭൂചലനവുമുണ്ടായി.

Comments
Loading...