EBM News Malayalam

ലോക യൂണിവേഴ്‌സിറ്റി ഗെയിംസില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരം

നാപ്പോളി: ഇറ്റലിയിലെ നാപ്പോളിയില്‍ നടന്ന മത്സരത്തില്‍ 100 മീറ്ററില്‍ ഒന്നാമതെത്തിയ ദ്യുതി ഒരു അന്താരാഷ്ട്ര മത്സരത്തിലും ലോക യൂണിവേഴ്‌സിറ്റി ഗെയിംസിലും സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡുംസ്വന്തമാക്കി. 11.32 സെക്കന്റിലായിരുന്നു ദ്യുതി 100 മീറ്ററില്‍ ഓടിയത്. തൊട്ടുപിന്നില്‍ 11.33 സെക്കന്റില്‍ ഓടിയെത്തിയ സ്വിറ്റ്‌സര്‍ലന്റിന്റെ അജ്‌ല ഡെല്‍പോന്റെയ്ക്കാണ് വെള്ളി നേടിയത്.

ഹീറ്റ്‌സില്‍ 11.58 സെക്കന്റെടുത്താണ് ദ്യുതി സെമിഫൈനലിന് യോഗ്യത കരസ്ഥമാക്കിയത് . സെമിയില്‍ 11.41 സെക്കന്റ്‌സ് ആയി ഇന്ത്യന്‍ താരം സമയം ക്രമപ്പെടുത്തി. ണ്ടു തവണ ഏഷ്യന്‍ ചാമ്പ്യന്‍ ആയ ദ്യുതിയുടെ പേരിലാണ് 100 മീറ്ററിലെ ദേശീയ റെക്കോഡ്.ഫൈനലില്‍ 11.32 സെക്കന്റില്‍ ഓടിയെത്തി ദ്യുതി സ്വര്‍ണവും നേടി. 2019 ഏപ്രിലില്‍ ദോഹയില്‍ ആയിരുന്നു ഈ സമയം കുറിച്ചത്. ഏറ്റവും മികച്ച വ്യക്തിഗത സമയം 11.24 സെക്കന്റാണ്.

വലിച്ചിട്ടാലും ഇരട്ടി ശക്തിയോടെ ഉയര്‍ത്തെഴുന്നേല്‍ക്കും എന്നാണ് ദ്യുതിചന്ദ് മെഡല്‍നേട്ടത്തെക്കുറിച്ച് കുറിച്ചിരിക്കുന്നത്. KIIT യൂണിവേഴ്‌സിറ്റിക്കു വേണ്ടിയായിരുന്നു ദ്യുതി മത്സരിച്ചത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അവര്‍ പറഞ്ഞിരുന്നു.

Comments
Loading...