EBM News Malayalam

ആദ്യത്തെ ദിനോസർ ലേലം ദുബായില്‍ നടക്കുന്നു

ദുബായ്: മധ്യപൂര്‍വദേശത്ത് ഓണ്‍ലൈനിലൂടെ ആദ്യത്തെ ദിനോസര്‍ ലേലം ദുബായില്‍ നടക്കുന്നു. 24.4 മീറ്റര്‍ നീളവും ഏഴ് മീറ്റര്‍ ഉയരവുമാണ് ദുബായ് മാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള അസ്ഥികൂടത്തിനുള്ളത്. അഞ്ച് ആനകളുടെ ഭാരമാണുള്ളത്. അസ്ഥികൂടം കാണാന്‍ ലോകത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് ആയിരങ്ങളാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ദുബായ് മാളില്‍ എത്തിയത്.

2008ല്‍ അമേരിക്കയിലെ വ്യോമിങ് സംസ്ഥാനത്തെ ഡാന ക്വാറിയില്‍ നിന്നാണ് ഇത് കണ്ടെടുത്തത്. അമേരിക്കയിലെ ടെക്‌സാസ് ഹൂസ്റ്റണ്‍ മ്യൂസിയം ഓഫ് നാച്വറല്‍ സയന്‍സില്‍ പ്രദര്‍ശിപ്പിച്ചിരുന്ന അസ്ഥികൂടം അബുദബിയിലെ എത്തിഹാദ് മോഡേണ്‍ ആര്‍ട് ഗാലറിയുടെ സ്ഥാപകന്‍ 2014ലാണ് ദുബായിലെത്തിച്ചത്.

155 ദശലക്ഷം വര്‍ഷം പഴക്കമുള്ള ഭീമന്‍ ദിനോസറിന്റെ അസ്ഥികൂടത്തിന് 27 കോടി രൂപയിലേറെയാണ് അധികൃതര്‍ നിശ്ചയിച്ച അടിസ്ഥാന വില. ഡിപ്ലോഡോകസ് ലോന്‍ഗസ് എന്ന വംശത്തില്‍പ്പെട്ട ഈ ദിനോസറിന്റെ 90% അസ്ഥികൂടവും യഥാര്‍ഥത്തിലുള്ളതാണെന്ന് അധികൃതര്‍ പറഞ്ഞു. ഈ മാസം 25വരെയാണ് ലേലം

Comments
Loading...