EBM News Malayalam

സിപിഎമ്മിൻ്റെ സ്ഥാനാർത്ഥി പട്ടികയുടെ അന്തിമ ചർച്ചകൾക്കായി ജില്ലാതല യോഗങ്ങൾ ഇന്ന് ചേരും

തിരുവനന്തപുരം : പുതുമുഖങ്ങളും വിമർശനങ്ങളുമായി സിപിഎമ്മിൻ്റെ സ്ഥാനാർത്ഥി പട്ടികയുടെ അന്തിമ ചർച്ചകൾക്കായി ജില്ലാതല യോഗങ്ങൾ ഇന്നു ചേരും. മന്ത്രിമാർക്കും സിറ്റിംഗ് എംഎൽഎമാർക്കും രണ്ട് ടേമിൽക്കൂടുതൽ മത്സരിക്കേണ്ടു തില്ലെന്നതിൽ ഒരു ഇളവും കൊടുക്കേണ്ടതില്ലെന്നാണ് സിപിഎമ്മിലെ പൊതുധാരണ.

പട്ടികയിൽ വനിതാപ്രാതിനിധ്യം കുറഞ്ഞെന്ന വിമർശനവും ഉയർന്നു. ടി എൻ സീമയാണ് വനിതാ പ്രാതിനിധ്യം കുറഞ്ഞെന്ന വിമർശനം സംസ്ഥാന സമിതിയിൽ ഉയർത്തിയത്.

നേതാക്കളുടെ ഭാര്യമാർക്ക് ഇത്തവണ സീറ്റ് നൽകാനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരുന്നു. മന്ത്രി എ കെ ബാലൻ്റെ ഭാര്യ ഡോ.പികെ ജമീലയും ഇരിങ്ങാലക്കുടയിൽ നിന്ന് സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എം വിജയരാഘൻ്റെ ഭാര്യ ഡോ ബിന്ദുവും മത്സരിക്കും.

നിലവിൽ കോവളം ഒഴിച്ച് തിരുവനന്തപുരം ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥി പട്ടിക ഏകദേശം പൂർണമായി. എന്നാൽ തിരുവനന്തപുരത്തെ അരുവിക്കര സീറ്റിലേക്ക് ജില്ലാ കമ്മിറ്റി നിർദേശിച്ചത് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി കെ മധുവിനെയാണ്. എന്നാൽ ജി. സ്റ്റീഫൻ്റെ പേരാണ് സംസ്ഥാന കമ്മിറ്റിയിൽ ഉയർന്നിരിക്കുന്നത്. നാടാർ സമുദായത്തിൽ നിന്നുള്ള ജി.സ്റ്റീഫനെ ഇറക്കിയാൽ സമുദായിക സമവാക്യങ്ങൾ അനുകൂലമായി വരുമെന്നാണ് സംസ്ഥാന നേതൃത്വത്തിൻ്റെ വിലയിരുത്തൽ.

Comments are closed.