EBM News Malayalam

നടിക്കെതിരായ ആക്രമണത്തിലുള്ള പോലീസ് അന്വേഷണത്തില്‍ പൂര്‍ണ തൃപ്തനാണ് : എംഎ നിഷാദ്

ഷാര്‍ജ: സാക്ഷര കേരളമെന്ന് ഊറ്റം കൊള്ളുമ്പോഴും സാമൂഹിക വിഷയങ്ങളില്‍ ശക്തമായി പ്രതികരിക്കാന്‍ സിനിമാ പ്രവര്‍ത്തകര്‍ തയ്യാറാവണമെന്ന് തന്റെ ആദ്യ പുസ്തകത്തിലൂടെ പറയുകയാണ് സംവിധായകന്‍ എംഎ നിഷാദ്. നടിക്കെതിരായ ആക്രമണത്തില്‍ ദിലീപിനെതിരെയുള്ള പോലീസ് അന്വേഷണത്തില്‍ പൂര്‍ണ തൃപ്തനാണെന്നും പോലീസ് റിപ്പോര്‍ട്ട് വരുന്നതുവരെ ആരെയും പ്രതിയാക്കരുതെന്നും ഷാര്‍ജ ബുക്ക് ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്ന നിഷാദ് പറയുന്നു.

സിനിമയിലെ സ്ത്രീ സുരക്ഷയടക്കമുള്ള വിഷയങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു സിനിമാ പ്രാന്തന്റെ ചിന്തകളെന്ന പുസ്തകം ചെറുകഥാകൃത്ത് ടി. പത്മനാഭന് നല്‍കിക്കൊണ്ട് സേവാ ചെയര്‍മാന്‍ റാഷിദ് അല്‍ അലിം പ്രകാശനം നിര്‍വഹിച്ചു. ഡോ. എം.കെ. മുനീര്‍ എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷനായിരുന്നു.

ഒലീവ് പബ്ലിക്കേഷനാണ് പുസ്തകം പുറത്തിറക്കിയത്. ഹിന്ദുക്കള്‍ ഉണരണമെന്ന സംവിധായകന്‍ മേജര്‍ രവിയുടെ ശബ്ദ സന്ദേശം ഒരാളുടെ മനസ്സിലെ വര്‍ഗീയതയാണ് പ്രകടമാക്കുന്നതെന്നും പുസ്തകം പറയുന്നു. എന്തുവിശ്വസിച്ചാണ് ഇത്തരക്കാരെ സല്യൂട്ട് ചെയ്യേണ്ടതെന്നും എഴുത്തുകാരന്‍ പറയുന്നു.

Comments
Loading...