EBM News Malayalam

അമ്മ വിറ്റ 15കാരിയെ രക്ഷപ്പെടുത്തി.

ന്യുഡല്‍ഹി: ബദാര്‍പുരിലുള്ള തന്റെ സഹോദരിയുടെ വീട്ടിലേക്ക് എന്നും പറഞ്ഞ് മകളെ കൂട്ടിക്കൊണ്ടുപോയി പെണ്‍വാണിഭ സംഘഷത്തില്‍ നിന്നും ഒരു ലക്ഷം രൂപവാങ്ങി അമ്മ വിറ്റ 15കാരിയായ മകളെ ഡല്‍ഹി വനിതാ കമ്മീഷനും പോലീസും അയല്‍വാസികളും ചേര്‍ന്ന് രക്ഷപ്പെടുത്തി.

നിസാമുദ്ദീനിലുള്ള ഒരു ഹോട്ടലിലേക്കാണ് കൊണ്ടുപോയത്. അമ്മ തന്നെ അവിടെ ഉപേക്ഷിച്ച് പോയി. ഒരാള്‍ വന്ന് തന്നെ അയാളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. അവിടെ വേറെയും പെണ്‍കുട്ടികളുണ്ടായിരുന്നു. വിവാഹ വസ്ത്രം നല്‍കിയിട്ട് ഉടന്‍ ഒരുങ്ങിയിരിക്കാന്‍ അവര്‍ തന്നോട് ആവശ്യപ്പെട്ടു. തന്നെ അമ്മ ഒരു ലക്ഷം രൂപയ്ക്ക് വിറ്റതാണെന്ന് അവരാണ് തന്നോട് പറഞ്ഞതെന്നും കൗമാരക്കാരി മൊഴി നല്‍കിയതായി വനിതാ കമ്മീഷന്‍ അറിയിച്ചു.

അമ്മയ്ക്കും രണ്ടാനച്ഛനും നാല് സഹോദരങ്ങള്‍ക്കുമൊപ്പമാണ് പെണ്‍കുട്ടി കഴിഞ്ഞിരുന്നത്. അമ്മയ്ക്ക് വലിയ കടമുണ്ടെന്നും അതു വീട്ടുന്നതിനാണ് തന്നെ വിറ്റതെന്നും പെണ്‍കുട്ടി പറയുന്നു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തുവെങ്കിലും ആരെയും അറസ്റ്റു ചെയ്തിട്ടില്ല. കൂടാതെ ഒരു വയസ്സുള്ള ഇളയ മകനെയും ഒരു മാസം മുന്‍പ് അമ്മ വിറ്റതായി മകള്‍ മൊഴി നല്‍കിയതായി വനിതാ കമ്മീഷന്‍ അറിയിച്ചു.

സംഘത്തില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി ഭാവനയിലുള്ള തന്റെ അയല്‍വാസികളുടെ അടുത്തെത്തി സഹായം അഭ്യര്‍ത്ഥിച്ചു. അവരാണ് വിവരം വനിതാ കമ്മീഷന് കൈമാറിയത്. പെണ്‍കുട്ടിയെ പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ അഭയ കേന്ദ്രത്തിലേക്ക് മാറ്റി.

Comments
Loading...