EBM News Malayalam

ഇന്റിഗോ വിമാനത്തിന്റെ തകരാറുമൂലം യാത്ര ഒഴിവാക്കി കേന്ദ്രമന്ത്രി

നാഗ്പൂര്‍: നാഗ്പൂരില്‍ നിന്ന് ദില്ലിയിലേക്ക് പോകാന്‍ തയ്യാറെടുക്കുകയായിരുന്ന ഇന്റിഗോ 6ഇ 636 എന്ന വിമാനം ഗുരുതര തകരാറുമൂലം യാത്ര ഒഴിവാക്കി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. പറക്കുന്നതിന് തൊട്ടുമുമ്പാണ് പൈലറ്റ് വിമാനത്തിന്റെ തകരാര്‍ കണ്ടെത്തിയത്.

തുടര്‍ന്ന് പൈലറ്റ് യാത്ര ഒഴിവാക്കുകയും റണ്‍വെയില്‍ നിന്ന് തിരിച്ചുപോകുകയും ചെയ്തു. നാഗ്പൂപൂരില്‍ നിന്നുള്ള ലോക്‌സഭാ എംപിയായ നിതിന്‍ ഗഡ്കരിയും മുഴുവന്‍ യാത്രികരും മറ്റൊരു വിമാനത്തിനായി വിമാനത്താവളത്തില്‍ കാത്തിരിക്കുകയാണ്.

Comments
Loading...