EBM News Malayalam

മലയാളി വൈദികന്റെ മോചനം : കേന്ദ്ര സര്‍ക്കാര്‍ ഇടപെടലാവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ്

ദില്ലി: ജാര്‍ഖണ്ഡിലെ ദിയോദാര്‍ പൊലീസ് അറസ്റ്റു ചെയ്ത തൊടുപുഴ വെട്ടിമറ്റം സ്വദേശിയും ഭാഗല്‍പൂര്‍ രൂപതാ വൈദികനുമായ ഫാ. ബിനോയ് ജോണിന്റെ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടലാവശ്യപ്പെട്ട് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് പ്രധാനമന്ത്രിയുടെ ഓഫീസിനും ആഭ്യന്തര മന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും ന്യൂനപക്ഷ കമ്മീഷനും ഡീന്‍ കുര്യാക്കോസ് കത്ത് നല്‍കി.

മതപരിവര്‍ത്തനം, ഭൂമി കൈയ്യേറ്റം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഫാ. ബിനോയ് ജോണിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഫാ. ബിനോയ് ജോണിന്റെ മോചനം ആവശ്യപ്പെട്ട് അറസ്റ്റ് ന്യൂനപക്ഷ വേട്ടയുടെ ഭാഗമാണെന്ന് ഡീന്‍ പറഞ്ഞു. ഫാ. ബിനോയ് ജോണിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ പൊലീസ് കോടതിയില്‍ നിന്നും മറച്ചുവച്ചെന്നും ഡീന്‍ ആരോപിച്ചു.

എന്നാല്‍ മതപരിവര്‍ത്തനം നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നാണ് പൊലീസ് പറയുന്നത്. ഫാ. ബിനോയിയുടെ ജാമ്യാപേക്ഷ ഗോഡ സെഷന്‍സ് കോടതി നാളെ പരിഗണിക്കും. ഫാ. ബിനോയ് ജോണിന് ജാമ്യം ലഭിക്കാത്തിരിക്കാന്‍ പൊലീസും ഭരണകൂടവും ഒത്തുകളിച്ചു. ഇവിടെ അതിക്രൂരമായ മനുഷ്യാവകാശ ലംഘനമാണ് നടന്നിട്ടുള്ളതെന്ന് ബോധ്യപ്പെട്ടതായും എംപി പറഞ്ഞു.

Comments
Loading...