EBM News Malayalam

വിദ്യാര്‍ഥി റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍

1

കോന്നി: ഇളകൊള്ളൂര്‍ പുത്തന്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന പയ്യനാമണ്‍ അടവിക്കുഴി വടക്കേക്കര വീട്ടില്‍ ഷാജി-സുധാമണി ദമ്പതികളുടെ മകന്‍ ഹിരണ്‍ ഷാജി (ആരോമല്‍-18) യെയാണ് കോട്ടയത്ത് റെയില്‍വേ ട്രാക്കില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇളകൊള്ളൂര്‍ മന്നം മെമ്മോറിയല്‍ ഐ.ടി.ഐയില്‍ ഇലക്ട്രോണിക്സ് വിദ്യാര്‍ഥിയാണ് ഹിരണ്‍. ചൊവ്വാഴ്ച്ച ഹിരണ്‍ ഐ.ടി.ഐ യില്‍ പോയിരുന്നില്ലെന്നു പറഞ്ഞ് വീട്ടില്‍ നിന്ന് ശകാരിച്ചിരുന്നു. താന്‍ ഐ.ടി. ഐ യില്‍ തന്നെ ഉണ്ടായിരുന്നുവെന്നാണ് ഹിരണ്‍ പറഞ്ഞത്.
വൈകിട്ട് നാലോടെ വീട്ടിലെത്തിയ ഹിരണ്‍ ബാഗും, മൊബൈല്‍ ഫോണും വീട്ടില്‍ വച്ച ശേഷം പുറത്തേക്ക് പോയി. ഏറെ സമയംകഴിഞ്ഞിട്ടും തിരിച്ചു വരാതിരുന്നപ്പോള്‍ വീട്ടുകാര്‍ ഹിരണിനെ കാണാതായതായി കാണിച്ച് പോലീസില്‍ പരാതി നല്‍കി. ഇവിടെ നിന്ന് അറിയിച്ചതനുസരിച്ച് കോന്നിയില്‍ നിന്നും എത്തിയ പോലീസ് സംഘവും, ബന്ധുക്കളും മൃതദേഹം തിരിച്ചറിയുകയായിരുന്നു. പോലീസ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി പത്തനംതിട്ടയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്ന് ഉച്ചയ്ക്ക് പയ്യനാമണ്‍ വടക്കേക്കര വീട്ടുവളപ്പില്‍ സംസ്‌കാരം നടത്തും. സഹോദരി: ഹരിത (ഡല്‍ഹി).

Leave A Reply

Your email address will not be published.