EBM News Malayalam

പ്രണയബന്ധം എതിര്‍ത്ത പിതാവിനെ കൊന്ന് കത്തിച്ച് മകള്‍

ബംഗളൂരു : ബംഗളൂരുവിലെ രാജാജിനഗറില്‍ കാമുകനൊപ്പം പുറത്ത് കറങ്ങാന്‍ പോയത് ചോദ്യം ചെയ്ത അച്ഛനെ പത്താംക്ലാസുകാരിയായ മകള്‍ കൊന്ന് കത്തിച്ചു. കൊല്ലപ്പെട്ട രാജസ്ഥാന്‍ സ്വദേശിയായ ജയകുമാര്‍ വസ്ത്രവ്യാപാരിയായിരുന്നു. ബിസിനസ്സ് ആവശ്യത്തിനായാണ് ഇവര്‍ ബംഗളൂരുവില്‍ താമസിച്ചിരുന്നത്.

ഇദ്ദേഹത്തിന്റെ ഭാര്യയും മകനും പുതുച്ചേരിയില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ സമയത്താണ് മകളും കാമുകനും കൊലപാതകം ആസൂത്രമണം ചെയ്ത് നടപ്പാക്കിയത്. വീടിനുള്ളില്‍ നിന്നും തീയും പുകയും ഉയരുന്നതു കണ്ട പരിസരവാസികള്‍ ഫയര്‍ഫോഴ്സില്‍ വിവരം അറിയിക്കുകയും തുടര്‍ന്ന് പോലീസ് എത്തി നടത്തിയ പരിശോധനയില്‍ വീടിനുള്ളില്‍ നിന്നും മകളെയും കാമുകനെയും പിടികൂടുകയുമായിരുന്നു.

പാലില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കി മയക്കിയ ശേഷം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയതോടെ മൃതദേഹം ശൗചാലയതത്തിലേയ്ക്ക് വലിച്ചിഴച്ചു കൊണ്ടുപോയി കത്തിക്കുകയായിരുന്നു. പിതാവിനെ കൊല്ലാനുള്ള വഴി കാമുകനാണ് പറഞ്ഞുകൊടുത്തത്. പോലീസ് ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ക്രൂര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

Comments
Loading...